Connect with us

ബിഗ്‌ബോസ് അള്‍ട്ടിമേറ്റില്‍ കമല്‍ഹസനു പകരം അവതാരകനായി എത്തുന്നത് സിമ്പു; കുറിപ്പുമായി കമല്‍ഹസന്‍

News

ബിഗ്‌ബോസ് അള്‍ട്ടിമേറ്റില്‍ കമല്‍ഹസനു പകരം അവതാരകനായി എത്തുന്നത് സിമ്പു; കുറിപ്പുമായി കമല്‍ഹസന്‍

ബിഗ്‌ബോസ് അള്‍ട്ടിമേറ്റില്‍ കമല്‍ഹസനു പകരം അവതാരകനായി എത്തുന്നത് സിമ്പു; കുറിപ്പുമായി കമല്‍ഹസന്‍

നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഇന്ന് നിരവധി ഭാഷകളിലായാണ് ഈ പരിപാടി എത്തുന്നത്. നിരവധി പ്രേക്ഷകരും ഈ പരിപാടിയ്ക്കുണ്ട്. കമല്‍ഹാസന്‍ ആയിരുന്നു തമിഴ് ബിഗ്ബോസ് റിയാലിറ്റി ഷോയുടെ അവതാരകന്‍.

എന്നാല്‍, തന്റെ വരാനിരിക്കുന്ന ചിത്രമായ വിക്രമിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഇപ്പോള്‍ പുതിയ അവതാരകന്‍ ആയി നടന്‍ ചിമ്പു എത്തുമെന്നാണ് പ്രഖ്യാപനം.

സിമ്പു ആണ് ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നത് എന്ന പ്രഖ്യാപനം എത്തിയിരുന്നു. കോവിഡ് -19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തന്റെ ചിത്രത്തിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കപ്പെട്ടെന്നും ജോലി സംബന്ധമായ കാരണങ്ങളാല്‍ ബിഗ് ബോസില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരികയാണെന്നും ഉലകനായകന്‍ അറിയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമല്‍ഹസന്‍ ഇതേ കുറിച്ച് പറഞ്ഞത്. എന്നിരുന്നാലും, ആറാം സീസണില്‍ ഷോയുടെ അവതാരകനായി താന്‍ തിരിച്ചെത്തുമെന്നാണ് താരം വാഗ്ദാനം ചെയ്തിരിക്കുന്നത്. കമല്‍ഹസന്റെ പോസ്റ്റ് വൈറലായതിനു പിന്നാലെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

More in News

Trending

Recent

To Top