Connect with us

ദിലീപിന് കനത്ത പ്രഹരം, വിടാൻ തയ്യാറല്ല, കോടതി വിധിക്ക് മുന്നേ ക്രൈം ബ്രാഞ്ചിന്റെ കൊളുത്ത്! ഞെട്ടിക്കുന്ന നീക്കത്തിന് തുടക്കം ദിലീപും വക്കീലും വിയര്‍ക്കും!

News

ദിലീപിന് കനത്ത പ്രഹരം, വിടാൻ തയ്യാറല്ല, കോടതി വിധിക്ക് മുന്നേ ക്രൈം ബ്രാഞ്ചിന്റെ കൊളുത്ത്! ഞെട്ടിക്കുന്ന നീക്കത്തിന് തുടക്കം ദിലീപും വക്കീലും വിയര്‍ക്കും!

ദിലീപിന് കനത്ത പ്രഹരം, വിടാൻ തയ്യാറല്ല, കോടതി വിധിക്ക് മുന്നേ ക്രൈം ബ്രാഞ്ചിന്റെ കൊളുത്ത്! ഞെട്ടിക്കുന്ന നീക്കത്തിന് തുടക്കം ദിലീപും വക്കീലും വിയര്‍ക്കും!

ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കവേയാണ് ദിലീപും കൂട്ടുപ്രതികളും തെളിവ് നശിപ്പിച്ചുവെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ പ്രതികൾ വിവരങ്ങൾ നശിപ്പിച്ചു. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ ഇത് കൊണ്ട് ഒന്നും തോറ്റ് പിന്മാറാൻ ക്രൈം ബ്രാഞ്ച് ഒരുക്കമല്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ പി.അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ കൈമാറിയ മൊബൈൽ ഫോണിൽ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിരിക്കുകയാണ്.

ഫോണുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന്റെ തൊട്ടു മുൻപുള്ള ദിവസം ഫോണിലെ വിവരങ്ങൾ മായ്ച്ചതായി തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. കോടതിയുടെ അനുവാദത്തോടെ കൂടുതൽ സൈബർ ഫൊറൻസിക് പരിശോധന നടത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുണ്ടാവുമെന്ന‌് ക്രൈംബ്ര‌ാഞ്ച് കരുതുന്ന ഫോൺ പ്രതികൾ ഇതുവരെ കൈമാറിയിട്ടില്ല.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഴ് ഫോണുകൾ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ആറെണ്ണം മാത്രമായിരുന്നു ദിലീപ് ഹാജരാക്കിയത്. നേരത്തേ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകുന്നതിന് മുൻപ് മുംബൈയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദിലീപ് പറഞ്ഞിരുന്നു.

തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വെച്ചായിരുന്നു ആറ് ഫോണുകൾ പരിശോധിച്ചത്. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ശാസ്ത്രിയ പരിശോധനയിൽ കണ്ടെത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്. ജനുവരി 29 ന് ഫോണുകൾ ഹാജരാക്കാനാണ് പ്രതികൾക്ക് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ 30 ന് പ്രതികൾ ഫോണിലെ സുപ്രധാന വിവരങ്ങൾ നശിപ്പിച്ചു. ഫോൺ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സാഹചര്യത്തിൽ പ്രതികളെ വിശ്വാസത്തിൽ എടുക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മാർച്ച് 1 വരെയാണ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിചാരണ കോടതി സമയം അനുവദിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ സമയ പരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ കേസിൽ ഇതുവരെ നാൽപതോളം പേരുടെ മൊഴിയെടുത്തുവെന്നും ഹൈക്കോടതിയിൽ അറിയിച്ചു. ശബ്ദ സാമ്പിൾ പരിശോധനയടക്കം പൂർത്തീകരിക്കേണ്ടതുണ്ടെന്നും കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയതാണ് അന്വേഷണത്തെ ബാധിച്ചത്. വധഗൂഢാലോചന കേസിലെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലും ചില കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതേസമയം തുടരന്വേഷണം മുന്നോട്ട് പോകണമെന്ന ശക്തമായ നിലപാട് ആക്രമിക്കപ്പെട്ട നടി കോടതിയിൽ ആവർത്തിച്ചു. സത്യത്തിലേക്കെത്താന്‍ തുടരന്വേഷണം അനിവാര്യമാണെന്നായിരുന്നു നടി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ കേസിൽ തുടരന്വേഷണം നീട്ടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

More in News

Trending

Recent

To Top