Connect with us

അമാലേ ഇത് കൊള്ളാലോ! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയയും അമാൽ സൂഫിയയും..

Social Media

അമാലേ ഇത് കൊള്ളാലോ! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയയും അമാൽ സൂഫിയയും..

അമാലേ ഇത് കൊള്ളാലോ! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയയും അമാൽ സൂഫിയയും..

ഫൺ ചിത്രങ്ങളുമായി നസ്രിയ നസീമും, അമാൽ സൂഫിയും. ഇ രുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് . ദുൽഖർ സൽമാന്റെ ഭാര്യയേക്കാൾ ഉപരി
നസ്രിയ നസീമിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അമാൽ സൂഫിയ. ആർക്കിടെക്റ്റായ അമാൽ നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തിരുന്നു. ഇരുവരുടെ സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.

അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഇനി തിയേറ്ററുകളിൽ എത്താനിരിക്കുന്ന നസ്രിയയുടെ ചിത്രം.ട്രാന്‍സിലൂടെ ഫഹദും നസ്രിയയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്.

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.

ചിത്രത്തില്‍ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.

Nazriya nazim fahad amal sufiya dulquer salmaan wife photos

More in Social Media

Trending

Recent

To Top