Social Media
സൗമ്യയെ പിറകിലിരുത്തി പക്രു; പുതിയ ലുക്കിൽ തിളങ്ങി താരങ്ങൾ!
സൗമ്യയെ പിറകിലിരുത്തി പക്രു; പുതിയ ലുക്കിൽ തിളങ്ങി താരങ്ങൾ!
മലയാള സിനിമയിൽ എന്നും മുന്നിട്ടു നിന്ന താരം തന്നെയാണ് അജയ കുമാറെന്ന ഗിന്നസ് പക്രു.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും ഏറെ പിന്തുണയായാണ് നൽകുന്നത്.താരത്തിന് ഇന്നും ഏറെ പിന്തുണ ആണ് പ്രേക്ഷകർ മുന്നോട്ടു താരം പോകുന്നത്.മലയാള സിനിമയിൽ നേട്ടങ്ങളാണ് എന്നും താരത്തിന് പറയാനുണ്ടാകു.ഒരുപാട് വിശേഷണങ്ങൾ കിട്ടിയിട്ടുള്ള താരമാണ് പക്രു.സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടി താരം മുന്നേറുകയായിരുന്നു.നടനായും,സംവിധായകനായും നിർമ്മാതാവായും,തുടങ്ങി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.
ഒരു സിനിമയിൽ നായകവേഷത്തിലെത്തിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, ഏറ്റവും ഉയരം കുറഞ്ഞ സിനമാ നിർമാതാവ് ഇങ്ങനെ ഒരുപാടുണ്ട് പക്രുവിന് ലഭിച്ച വിശേഷണങ്ങൾ. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. സിനിമാ രംഗത്ത് ഇപ്പോഴും സജീവ സാന്നിദ്ധ്യം. ജോക്കർ, അത്ഭുതദ്വീപ്, മീശമാധവൻ, അതിശയൻ, ഇമാനുവൽ, റിംഗ് മാസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്കിൽ വന്ന താരത്തിന്റെ ഫോട്ടോ ഷൂട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഫോട്ടോഷൂട്ടിൽ പുതുമുഖ നായിക സൗമ്യ മോനോനും പക്രുവിനൊപ്പമുണ്ട്. മലയാളികൾ ആൽബം പാട്ടുകളെ നെഞ്ചേറ്റിയ കാലത്ത് ഏറെ പ്രശ്‌സതമായ മിഴിനീർ എന്ന ആൽബത്തിലെ വണ്ണാത്തി പുള്ളിനു ദൂരെ എന്ന ഗാനം. ഈ ഗാനത്തിലൂടെയാണ് സൗമ്യ ആദ്യമായി പ്രേഷകഹൃദയത്തിൽ ഇടംപിടിക്കുന്നത്.
തുടർന്ന് ചിൽഡ്രൻസ് പാർക്ക്, മാർഗം കളി, ഫാൻസി ഡ്രസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായ നടിയാണ് സൗമ്യ മേനോൻ. ഇപ്പോൾ ഇരുവരുടെയും കേരള കൗമുദി ഫ്ലാഷ് മൂവീസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
പിങ്ക് ടീഷർട്ടും മോഡേൺ ബ്ലാക്ക് സ്കിന്നി ലഗിനും ധരിച്ചാണ് നടി പക്രുവിനൊപ്പം ഫോട്ടോകളിലുള്ളത്. ഒപ്പം വസ്ത്രത്തിന് യോജിച്ച കളറിൽ ഷൂസുമാണ് ധരിച്ചിരിക്കുന്നത്. എന്നാൽ, പുതിയ ലുക്കിലാണ് ഗിന്നസ് പക്രു എത്തിയത്. വെള്ള ടീഷർട്ടും കൂളിംഗ് ഗ്ലാസുമായപ്പോൾ പക്രുവിന്റെ ലുക്ക് തന്നെ മാറി.
ഇരുവരും ബെെക്കിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് ഏറെ വ്യത്യസ്തം. ചുവപ്പ് ടീ ഷർട്ടിൽ പക്രു ബുള്ളറ്റിലിരിക്കുന്ന ചിത്രമാണത്. ഇരുവരുടെയും വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളുമുണ്ട്. ബ്ലാക് ആന്റ് വെെറ്റ് ഡ്രസ്സിൽ ജീൻസുമിട്ടാണ് സൗമ്യ ബുള്ളറ്റിലിരിക്കുന്നത്. ജാക്കറ്റുകൂടിയണിഞ്ഞപ്പോൾ ഗെറ്റപ്പും വ്യത്യസ്തമായി.
about actor pakru and actress saumya new photo shoot
