Connect with us

ഓഡിയോ ലോഞ്ചില്‍ താരമായി ‘കുഞ്ഞു സൗബിന്‍’;ഒപ്പം ചുവടുവെച്ചു നസ്രിയയും കുഞ്ചോക്കോ ബോബനും!

Social Media

ഓഡിയോ ലോഞ്ചില്‍ താരമായി ‘കുഞ്ഞു സൗബിന്‍’;ഒപ്പം ചുവടുവെച്ചു നസ്രിയയും കുഞ്ചോക്കോ ബോബനും!

ഓഡിയോ ലോഞ്ചില്‍ താരമായി ‘കുഞ്ഞു സൗബിന്‍’;ഒപ്പം ചുവടുവെച്ചു നസ്രിയയും കുഞ്ചോക്കോ ബോബനും!

സൗബിന്‍ ഷാഹിര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചി ലുലു മാളില്‍ വച്ച് നടന്നു. ഇ 4 എന്റര്‍റൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന വേളയില്‍ ‘അമ്പിളി’യുടെ അണിയറപ്രവര്‍ത്തകര്‍ കൂടാതെ താരങ്ങളായ നസ്രിയ ഫഹദ്, കുഞ്ചാക്കോ ബോബന്‍, നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

എന്നാല്‍ കൂട്ടത്തില്‍ ശ്രദ്ധേയരായത് നസ്രിയയും സൗബിന്‍ ഷാഹിറിന്റെ കുഞ്ഞു മകനുമാണ്. മുന്‍നിരയില്‍ ഇരുന്നു നസ്രിയ കുഞ്ഞു ഒര്‍ഹാനെ താലോലിക്കുന്നത് ക്യാമറ കണ്ണുകള്‍ക്ക് വിരുന്നായി. ഇത് കണ്ട കുഞ്ചാക്കോ ബോബനും ഒര്‍ഹാനെ കൊഞ്ചിക്കാന്‍ എത്തി. ഒര്‍ഹാനെ കൈയ്യിലെടുത്തു ‘അമ്പിളി’യിലെ ഗാനങ്ങള്‍ക്ക് ചാക്കോച്ചന്‍ ചുവടു വച്ചു.

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അമ്പിളി. സൗബിന്‍ ഷാഹിറിന്റെ ഡാന്‍സും പാട്ടും തരംഗമായി മാറിയതിന് പിന്നാലെയായായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ലുലു മാളില്‍ നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജാണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

നസ്രിയയ്‌ക്കൊപ്പം ചടങ്ങില്‍ തിളങ്ങിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സൗബിന്റെ മകനായ കുഞ്ഞ് ഓര്‍ഹാന്‍. നസ്രിയയും കുഞ്ചാക്കോ ബോബനും നവീനുമൊക്കെ ഓര്‍ഹാന് പിന്നാലെയായിരുന്നു. ഇടയ്ക്ക് മകനെ കൊഞ്ചിക്കാനെത്തിയ സൗബിനെ കളിയാക്കുന്ന നസ്രിയെയും വിഡിയോയിൽ കാണാം.‘നിങ്ങളെ എല്ലാവരെയും പോലെ ഞാനും ഈ സിനിമ കാണാൻ കാത്തിരിക്കുകയാണ്. എന്റെ സഹോദരൻ നവീൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതുതന്നെ കാരണം.’–നസ്രിയ പറഞ്ഞു.

‘എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുളള ഐറ്റമാണ് സൗബിൻ. കഴിഞ്ഞ 22 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വർഷമായി. സിനിമയിൽ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഞാന്‍ എത്തിയത് തന്നെ സൗബിന്റെ മൈക്കിൾ ജാക്സൺ ഡാന്‍സ് കാണാനാണ്.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

ഗപ്പിക്കു ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’ എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് വികസിക്കുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും ‘അമ്പിളി’യുടെ ചിത്രീകരണം നടന്നിരുന്നു. ചിത്രം ഈ മാസം റിലീസ് ചെയ്യും.

Nazriya gets a cute friend at Ambili audio launch,

More in Social Media

Trending