Connect with us

എത്ര ബെഡ്‌റൂം ഉണ്ടെങ്കിലും ലിവിംഗ് റൂം ഉണ്ടെങ്കിലും കഷ്ടപ്പെട്ട് കിടക്കുന്നവര്‍; രസകരമായ ചിത്രം പങ്കുവെച്ച് നവ്യ നായര്‍

Malayalam

എത്ര ബെഡ്‌റൂം ഉണ്ടെങ്കിലും ലിവിംഗ് റൂം ഉണ്ടെങ്കിലും കഷ്ടപ്പെട്ട് കിടക്കുന്നവര്‍; രസകരമായ ചിത്രം പങ്കുവെച്ച് നവ്യ നായര്‍

എത്ര ബെഡ്‌റൂം ഉണ്ടെങ്കിലും ലിവിംഗ് റൂം ഉണ്ടെങ്കിലും കഷ്ടപ്പെട്ട് കിടക്കുന്നവര്‍; രസകരമായ ചിത്രം പങ്കുവെച്ച് നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാരിയിരിക്കുന്നത്. എത്ര ബെഡ്‌റൂം ഉണ്ടെങ്കിലും ലിവിംഗ് റൂം ഉണ്ടെങ്കിലും കഷ്ടപ്പെട്ട് കിടക്കുന്നവര്‍ എന്നാണ് ചിത്രം പങ്കുവെച്ച് താരം കുറിച്ചിരിക്കുന്നത്. തന്റെ അച്ഛന്റെയും അമ്മയുടെയും ഉച്ചമയക്കത്തിനിടെ എപ്പോഴോ എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തൊക്കെ പറഞ്ഞിട്ടെന്താ…, മകള്‍ വലിയ സിനിമാ നടി, വീട് നിറയെ റൂമുകള്‍, എന്നിട്ടും അച്ഛനും അമ്മയും ഹാളില്‍ കിടന്നേ ഉറങ്ങൂ. എല്ലായിടത്തും ഇതേ പൊലൊക്കെ തന്നെയാണല്ലേ. ഈ പടം പിടിച്ചത് വല്ലതും ഈ പാവങ്ങള്‍ അറിഞ്ഞോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി.

ജാനകി ജാനേയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നവ്യ നായരുടെ സിനിമ. സൈജു കുറുപ്പും നവ്യ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ജാനകി ജാനെ. ചിത്രം തിയേറ്ററുകളില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാത്രമല്ല, ഒടിടിയിലും മികച്ച അഭിപ്രായങ്ങളാണ് നേടിയത്.

അതേസമയം മലയാളികള്‍ക്ക് ഇന്നും ബാലാമണിയാണ് നവ്യ. നവ്യയെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിലെത്തുന്ന ആദ്യ ചിത്രം അത് തന്നെയിയിരിക്കും. സിനിമയില്‍ മാത്രമലല്, ജീവിതത്തിലും ഒരു കൃഷ്ണഭക്തയാണ് താരം. കുട്ടിക്കാലം മുതല്‍ തന്നെ താനൊരു കൃഷ്ണഭക്തയാണെന്നും ഇന്നും താനത് തുടര്‍ന്നു പോരുകയാണെന്നും താരം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പലപ്പോഴും സന്ദര്‍ശനം നടത്താറുമുണ്ട് താരം. ഇതിനോടകം തന്നെ നിരവധി തവണയാണ് ഗുരുവായൂര്‍ അമ്പലത്തില്‍ നവ്യ തൊഴാന്‍ എത്തുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ വീണ്ടും ആ തിരുസന്നിധിയില്‍ തൊഴാന്‍ എത്തിയ താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞ്, മുല്ലപ്പൂ ചൂടി നാടന്‍ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. യാതൊരുവിധ താര ജാഡയോ പ്രൗഢിയോ താരത്തിന് ഇല്ല. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. തന്റെ ആരാധകരെ എന്നും തന്നോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതമാണ് ഇവരുടെത്, ജാഡയില്ലാത്ത ഒരേയൊരു നടി എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in Malayalam

Trending

Recent

To Top