Connect with us

ഗൂഗിളിൽ തന്റെ പേര് തിരഞ്ഞാൽ കിട്ടുന്നത് കുളിമുറിയിൽ നിന്നുള്ള നഗ്‌ന ചിത്രങ്ങൾ; പരാതി നല്‍കി കിങ് ലയര്‍ താരം

Malayalam Breaking News

ഗൂഗിളിൽ തന്റെ പേര് തിരഞ്ഞാൽ കിട്ടുന്നത് കുളിമുറിയിൽ നിന്നുള്ള നഗ്‌ന ചിത്രങ്ങൾ; പരാതി നല്‍കി കിങ് ലയര്‍ താരം

ഗൂഗിളിൽ തന്റെ പേര് തിരഞ്ഞാൽ കിട്ടുന്നത് കുളിമുറിയിൽ നിന്നുള്ള നഗ്‌ന ചിത്രങ്ങൾ; പരാതി നല്‍കി കിങ് ലയര്‍ താരം

സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലെയര്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് നടാഷ സൂരി. ചിത്രത്തില്‍ നടാഷ എന്ന് തന്നെ പേരുള്ള മോഡലായിട്ടായിരുന്നു താരം എത്തിയിരുന്നത്. ഇപ്പോഴിതാ തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ ലഭിക്കുന്നത് നഗ്‌നചിത്രങ്ങളാണെന്ന് പരാതി നല്‍കിയിരിക്കുകയാണ് നടി. നടിയുടെ പരാതിയിന്മേല്‍ ഫ്‌ലിന്‍ റെമീഡിയോസ് എന്ന വ്യക്തിയുടെ പേരില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. നടാഷ സൂരി സിംഗ് എന്ന വ്യാജപ്പേരില്‍ ബാത്റൂമില്‍ നിന്നുമെല്ലാം ചില നഗ്‌നചിത്രങ്ങള്‍ മുഖം വ്യക്തമാക്കാതെ ഫ്‌ലിന്‍ അയാളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിനാലാണ് അതില്‍ തന്റെ ഫോട്ടോകള്‍ വരുന്നതെന്ന് താരം നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖ് സംവിധാനം ചെയ്ത് ദിലീപ്, മഡോണ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കിങ് ലയര്‍. മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ് നടാഷ. 2006 ലാണ് നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ദിഖ് സംവിധാനം ചെയ്ത്, ദിലീപ് നായകനായ കിംഗ് ലയര്‍ എന്ന ചിത്രത്തിലൂടെയാണ് നടാഷ സിനിമാ ലോകത്തേക്ക് കാലെടുത്ത്‌ വെച്ചത്. സിനിമയില്‍ നടാഷ എന്ന് പേരുള്ള മോഡല്‍ ആയിട്ടാണ് താരം എത്തിയത്.

Natasha Suri

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top