Connect with us

മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം; ഫാസിൽ

Malayalam Breaking News

മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം; ഫാസിൽ

മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം; ഫാസിൽ

മാളിയംപുരക്കൽ ചാക്കോ പുന്നൂസ് നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുകയായിരുന്നു ഫാസിൽ. പിന്നീട് ഒട്ടനനനവധി മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫാസിലിന്റെ എട്ട് ചിത്രങ്ങളിലാണ് മോഹൻലാൽ നായകനായത്

ഇപ്പൊൾ ഇതാ മോഹൻലാലിനെ നായകനാക്കി പുതിയൊരു ചിത്രം എന്നാണ് എന്ന ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു. സംവിധനത്തിലും നിന്നും മാറി ലൂസിഫറിലും പുറത്തിറങ്ങാനൊരുങ്ങുന്ന മരയ്ക്കാറിലും ഫാസിൽ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്

കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതെ സമയം ഫാസിൽ നിർമ്മാണ രംഗത്തേക്കും തയ്യാറെടുക്കുന്നുണ്ട് . ദിലീഷ്് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നൊരുക്കുന്ന സിനിമയാണ് നിർമ്മിക്കുന്നത്

ഫാസിലിന്റെ വാക്കുകൾ-

മോഹൻലാൽ ഇപ്പോൾ ഒരു പ്രത്യേക ഫിനോമിനയായി മാറി. മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. അതിന് അപ്പുറം നിൽക്കുന്ന ഒരു ഫിനോമിനയാണ് ലാൽ. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്. അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹൻലാലിനെ വച്ച് എടുക്കാനാവൂ.

fasil

More in Malayalam Breaking News

Trending

Recent

To Top