Connect with us

ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും; നാദിർഷയെ കുറിച്ച് ഹഹരിഹരൻ !

Movies

ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും; നാദിർഷയെ കുറിച്ച് ഹഹരിഹരൻ !

ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും; നാദിർഷയെ കുറിച്ച് ഹഹരിഹരൻ !

സ്വകാര്യ ചാനലിന്റെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സംവിധായകൻ ഹരിഹരനുമായുണ്ടായ കൂടിക്കാഴ്ചയുടെ മനോഹര അനുഭവം പങ്കിട്ട് നടനും സംവിധായകനുമായ നാദിർഷ. നാദിർഷയുടെ പാട്ടിനെ അഭിനന്ദിച്ച് സംവിധായകൻ ഹരിഹരൻ.

ഒരു പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹരിഹരൻ. ചടങ്ങിൽ നാദിർഷയുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. പാട്ട് കേട്ട ഹരിഹരൻ പരിപാടിയ്ക്ക് ശേഷം നാദിർഷയെ അഭിനന്ദിക്കുകയായിരുന്നു. “ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ,’നാദിർഷയെ ചേർത്തുപ്പിടിച്ച് ഹരിഹരന്‍ പറഞ്ഞതിങ്ങനെ.

“ഇന്നലെ ‘കേരളാ വിഷൻ അവാർഡ് ദാന’ചടങ്ങിൽ എനിക്ക് അവാർഡ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ‘നാദിർ ഷോ ‘ എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളിൽ ഹരിഹരൻ സാറിന്റെ ‘സർഗ്ഗം’ എന്ന ചിത്രത്തിലെ ‘സംഗീതമേ…അമരസല്ലാപമേ ‘എന്ന ഗാനവും ഞാൻ പാടിയിരുന്നു.

അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നിൽ എന്നെ അന്വേഷിച്ച് വന്ന് കെട്ടിപ്പിടിച്ച് സാക്ഷാൽ ഹരിഹരൻ സാർ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകൾ…അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു അവാർഡും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു,” ഹരിഹരനൊപ്പമുള്ള വീഡിയോ ഷെയർ ചെയ്ത് നാദിർഷ കുറിച്ചു.

എന്തിനാ വേറേ അവാർഡ്… ഹരിഹരൻ സാറിൻ്റെ വാക്കുകൾ ഹൃദയത്തെ തൊടുന്നതല്ലേ,” എന്നാണ് ആരാധകരുടെ കമന്റ്.

More in Movies

Trending

Recent

To Top