Connect with us

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു ; ഷട്ടറുകൾ വീണ്ടും തുറന്നു .

Malayalam Breaking News

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു ; ഷട്ടറുകൾ വീണ്ടും തുറന്നു .

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു ; ഷട്ടറുകൾ വീണ്ടും തുറന്നു .

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു ; ഷട്ടറുകൾ വീണ്ടും തുറന്നു .

മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ആറു ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി.നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്.

സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി കളയുന്നുമുണ്ട് . അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും കുറവുണ്ട്. 2400.07 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ 2,3,4 ഷട്ടറുകള്‍ .ആറു മീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. 200 ക്യുമക്സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഇവിടെയും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.

അതേ സമയം, ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം തമിഴ്നാട് ഇതുവരെ പാലിച്ചിട്ടില്ല. 3243 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുക്കുന്നത്. 2212 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുമ്പോള്‍ 5455 ഘനയടി ഒഴുകിയെത്തുന്നുണ്ട്.

mullaperiyar dam again open

More in Malayalam Breaking News

Trending

Recent

To Top