Connect with us

പ്രളയത്തിൽ നിന്നും കരകയറിയ കേരളം ഇന്ദ്രജിത്തിനെയും പൂർണിമയെയും മറക്കരുത് !!

Malayalam Breaking News

പ്രളയത്തിൽ നിന്നും കരകയറിയ കേരളം ഇന്ദ്രജിത്തിനെയും പൂർണിമയെയും മറക്കരുത് !!

പ്രളയത്തിൽ നിന്നും കരകയറിയ കേരളം ഇന്ദ്രജിത്തിനെയും പൂർണിമയെയും മറക്കരുത് !!

പ്രളയത്തിൽ നിന്നും കരകയറിയ കേരളം ഇന്ദ്രജിത്തിനെയും പൂർണിമയെയും മറക്കരുത് !!

Indrajith

പ്രളയക്കെടുതിയിൽ മല്ലിക സുകുമാരൻ രക്ഷപ്പെടുന്നത് കണ്ടു ട്രോളിയവർ മനഃപൂർവം മറന്നതാണ് ഇന്ദ്രജിത്തും പൂര്ണിമയും മക്കളും ചേർന്ന് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ . രാപകലില്ലാതെ അവർ അൻപൊടു കൊച്ചിയുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

താര പരിവേഷമൊന്നും നോക്കാതെ ലോഡ് ഇറക്കാനും കയറ്റാനും വിയർത്തു കുളിച്ച് പ്രവർത്തിച്ച ഇന്ദ്രജിത്തിൻറ്‍റെ കാര്യം പലരും മനപൂർവം മറന്നു. ആയിരക്കണക്കിനാളുകൾ രക്ഷാപ്രവർത്തനം നടത്തുമ്പോൾ സിനിമാക്കാരൻ എന്ന പേരിൽ ആളാകാൻ ഇന്ദ്രജിത് ശ്രമിച്ചില്ലെന്നതാണ് സത്യം.

അൻപൊടു കൊച്ചിയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നതിൽ എല്ലാവര്ക്കും നന്ദി പറയുകായാണ് ഇന്ദ്രജിത്തും പൂര്ണിമയും. അൻപോട് കൊച്ചിയുമായി സഹകരിച്ച എല്ലാ വോളണ്ടിയേർസിനും നന്ദി പറഞ്ഞ് ഇന്ദ്രജിത്ത് സംസാരിക്കുകയുണ്ടായി. ഇന്ദ്രജിത്തിന്റെ വാക്കുകൾ കയ്യടികളോടെയാണ് അവിടെയുള്ളവർ വരവേറ്റത്.

നിരവധി സിനിമാതാരങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇതിൽ എടുത്തുപറയേണ്ട രണ്ടുപേരുകളായിരുന്നു ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. പ്രളയദുരിതത്തിന്റെ തുടക്കം മുതൽ കുടുംബസമേതം ഇവർ അൻപൊടുകൊച്ചിയുടെ കലക്ഷൻ സെന്ററിലുണ്ട്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാനുള്ള തിരക്കിലായിരുന്നു അവർ.

efforts of indrajith and poornima in relief camps

More in Malayalam Breaking News

Trending