Connect with us

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം, ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

Movies

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം, ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം, ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. മോഹൻലാൽ നായകനാകുന്ന ചിത്രം ദൃശ്യം മൂന്നാം ഭാഗം ഉടൻ ആരംഭിക്കും. ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ പണിപ്പുരയിലാണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്‌സ് വേദിയിൽ വ്യക്തമാക്കി.

മോഹൻലാലും സിനിമയുടെ സൂചന നൽകിയിരുന്നു. ‘നിങ്ങള്‍ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം’ എന്നാണ് മോഹന്‍ലാല്‍ അന്താരാഷ്ട്ര മാധ്യമമായ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2013 ൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. മലയാളം കൂടാതെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്ത് ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ആദ്യ ഭാഗം പോലെ ദൃശ്യം 2വും വൻ വിജയം നേടി. ഒ.ടി.ടി റിലീസായിട്ടാണ് രണ്ടാം ഭാഗം എത്തിയത്.

ദൃശ്യം 2 ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ മൂന്നാം ഭാഗത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ദൃശ്യം 3യുടെ പ്രഖ്യാപനം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. അടുത്തിടെ ദൃശ്യം3 ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

നിലവിൽ റാമിന്റെ തിരക്കിലാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. ബിഗ് ബജറ്റ് ചിത്രമായ റാം കോവിഡിന് മുമ്പെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ റാമിന്റെ ചിത്രീകരണം പുനരാരംഭിക്കും. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുർഗകൃഷ്ണ, സിദ്ദിഖ്, ആദിൽ, ചന്തുനാഥ് ആണ് മറ്റ് താരങ്ങൾ.

More in Movies

Trending

Recent

To Top