Connect with us

മോണ്‍സ്റ്റർ ഒടിടിയിൽ? റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Movies

മോണ്‍സ്റ്റർ ഒടിടിയിൽ? റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മോണ്‍സ്റ്റർ ഒടിടിയിൽ? റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 25-ന് പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി കളക്ഷന്‍ നേടിയ ‘പുലിമുരുകന്‍’ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുകായിരുന്നു മോണ്‍സ്റ്ററിലൂടെ. ഒക്ടോബര്‍ 21-നാണ് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകള്‍ നല്‍കിയ ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ജോണി ആന്റണി, സുദേവ് നായര്‍, ഇടവേള ബാബു, ബിജു പപ്പന്‍, ലെന, സിദ്ദിഖ്, സ്വാസിക എന്നിവര്‍ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സതീഷ് കുറുപ്പാണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

Continue Reading
You may also like...

More in Movies

Trending

Recent

To Top