Connect with us

ലിസ്റ്റിൽ ശക്തിമാനും ! മിന്നൽ മുരളി 2 പെട്ടിയിൽ വച്ച് ബേസിൽ പ്രണവിന്റെ സിനിമ ചെയ്യും

Movies

ലിസ്റ്റിൽ ശക്തിമാനും ! മിന്നൽ മുരളി 2 പെട്ടിയിൽ വച്ച് ബേസിൽ പ്രണവിന്റെ സിനിമ ചെയ്യും

ലിസ്റ്റിൽ ശക്തിമാനും ! മിന്നൽ മുരളി 2 പെട്ടിയിൽ വച്ച് ബേസിൽ പ്രണവിന്റെ സിനിമ ചെയ്യും

വിനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രണവ് മോഹൻ ലാലിന്റെ പുതിയ സിനിമ വരുന്നു. മലയാളത്തിന്റെ യുവ സംവിധായകൻ ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകും എന്നാണ് സൂചനകൾ. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് ജാൻ എ മൻ, പാൽത്തു ജാൻവർ, ജയ ജയ ജയ ജയ ഹേ എന്നീ മുന്ന് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുകയും ചെയ്തു. കഠിന കഠോരമീ അണ്ഡകടാഹം, എങ്കിലും ചന്ദ്രികേ എന്നീ സിനിമകളും റിലീസിനായി അണിനിരക്കുന്നു.

ബേസിൽ ജോസഫിന്റെ തന്നെ ആദ്യചിത്രമായ കുഞ്ഞിരാമായണത്തിന് തിരക്കഥ ഒരുക്കിയ ദീപു ആയിരിക്കും പ്രണവ് ബേസിൽ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത് എന്നും വാർത്തകൾ ഉണ്ട്. മിനൽ മുരളി രണ്ടാം ഭാ​ഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീര്‍ച്ഛയായും രണ്ടാംഭാ​ഗം ഉണ്ടാവുമെങ്കിലും അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ല എന്ന് ബേസില്‍ പറയുന്നു.


അതുപോലെ ശക്തിമാനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യാൻ ബേസിൽ ബോളിവുഡിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് സംവിധായകൻ നിഷേധിച്ചു.

ടൊവിനോ ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന അജയന്റെ രണ്ടാം മോചനത്തിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോൾ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത വർഷം അവസാനത്തോടെ മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിനായി സംവിധായകനും ടോവിനോയും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓ ടി ടി യിൽ നിന്ന് വ്യത്യസ്ഥമായി ലോകമെമ്പാടുമുള്ള ഒരു തിയറ്റർ റിലീസായിരിക്കും ഈ ചിത്രം എന്നുള്ള സൂചന ഉണ്ട്. നടനും സംവിധായകനുമായ ബേസിൽ ജോസഫ് മലയാള സിനിമയ്ക്ക് മഹാവ്യാധിക്ക് ശേഷമുള്ള ഭാഗ്യവാനാണെന്ന് ഇതിനകം തന്നെ lതെളിയിച്ചിട്ടുണ്ട്.

More in Movies

Trending

Recent

To Top