Connect with us

നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍!!; സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍

News

നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍!!; സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍

നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍!!; സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങള്‍

ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമാ രംഗത്തേയ്ക്ക് എത്തി ഏറെ ജനശ്രദ്ധ നേടിയ കലാകാരിയാണ് നടി മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും ഭാഷാശൈലിയിലൂടെയും ആരാധകഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു. ഇതിനോടകം തന്നെ താരം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റേതായ അഭിനയ മികവിലൂടെ അതെല്ലാം ശ്രദ്ധേയമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മലയാളത്തിന്റെ അതിരുകള്‍ ഭേദിച്ച് മോളി കണ്ണമാലി ഹോളിവുഡിലേക്ക് പോകുകയാണെന്ന വാര്‍ത്തയായിരുന്നു താരത്തിന്റേതായി ഏറ്റവും അവസാനമായി പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനില തീരെ മോശമായ രീതിയിലേയ്ക്ക് മാറിയിരിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് നിരവധി താരങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റ് പങ്കുവെക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോളി കണ്ണമാലിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന, മറ്റൊരു ബിഗ് ബോസ് താരം ശാലിനി നായര്‍ തുടങ്ങിയവര്‍ മോളി കണ്ണമാലിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

ആശുപത്രിയില്‍ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെയും ശാലിനിയുടേയും പോസ്റ്റുകള്‍. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഗൗതം ആശുപത്രിയിലെ വെന്റിലേറ്ററിലാണ് താരം ഇപ്പോള്‍ കഴിയുന്നത്. സാമ്പത്തികമായി പ്രയാസമുള്ളതിനാല്‍ സന്മനസ്സുള്ളവര്‍ കഴിയുന്നത് പോലെ സഹായിക്കണമെന്നുമാണ് ദിയ സന തന്റെ പോസിറ്റിലൂടെ വ്യക്തമാക്കുന്നത്.

‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’ എന്നാണ് ദിയ സന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

നമ്മുടെ മോളി ചേച്ചി, മോളി കണ്ണമാലി വളരെ ഗുരുതരമായ അവസ്ഥയിലാണ്. മകന്‍ ജോളിയുടെ നമ്പര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഒരു സഹായഭ്യര്‍ത്ഥ വന്നു. എന്നാല്‍ കഴിയുന്നത് ചെയ്തു. കഴിയുന്നവര്‍ സഹായിക്കുമല്ലോഎന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഫെയിം ശാലിനി നായര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസായി ഇട്ടിരിക്കുന്നത്. മറ്റ് ചില താരങ്ങളും സമാനമായ രീതിയില്‍ സഹായ അഭ്യര്‍ത്ഥനയുമായി മുന്നോട്ട് വന്നിട്ടുണ്ട്.

സ്ത്രീധനം എന്ന സീരിയിലിലൂടെയാണ് ടെലിവിഷന്‍ പരമ്പരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പരമ്പരയിലെ ചാളമേരി എന്ന നെഗറ്റീവം വേഷം വലിയ രീതിയില്‍ ഹിറ്റായതോടെ പ്രേക്ഷകര്‍ക്കിടയില്‍ ആ പേരിലായി പിന്നീട് താരം അറിയപ്പെടുന്നത്. പിന്നീട് നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മോളി സിനിമയിലേക്കും എത്തി.

അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങിയ നിരവധി ചിത്രങ്ങളലും താരം അഭിനയിച്ചു. ടുമോറോ എന്ന ചലച്ചിത്രത്തിലൂടെ ഹോളിവുഡിലേക്കും അരങ്ങേറാനുള്ള ഒരുക്കത്തിലായിരുന്നു താരം. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യൂവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

അതേസമയം, ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നടന്‍ മമ്മൂട്ടി സഹായിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞും മോളി കണ്ണമാലി നേരത്തെ രംഗത്ത് വന്നിരുന്നു. തനിക്ക് സുഖമില്ലെന്ന് അറിഞ്ഞതോടെ മമ്മൂക്കയാണ് തന്നെ ഒപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞതെന്നായിരുന്നു മോളി വ്യക്തമാക്കിയത്. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും കാര്യമില്ലെന്ന് പറഞ്ഞത് കൊണ്ട് അന്ന് അത് വേണ്ടെന്ന് വെച്ചു. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. സ്‌റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് പൈസ കൊണ്ടുവന്ന് തന്നുവെന്നും മോളി നേരത്തെ പറഞ്ഞിരുന്നു.

More in News

Trending