Connect with us

‘അസുരന്’ ശേഷം ഞാന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമ, പച്ചിയമ്മയെ ഏറ്റെടുത്ത പോലെ കണ്‍മണിയേയും ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജു വാര്യര്‍

News

‘അസുരന്’ ശേഷം ഞാന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമ, പച്ചിയമ്മയെ ഏറ്റെടുത്ത പോലെ കണ്‍മണിയേയും ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജു വാര്യര്‍

‘അസുരന്’ ശേഷം ഞാന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമ, പച്ചിയമ്മയെ ഏറ്റെടുത്ത പോലെ കണ്‍മണിയേയും ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജു വാര്യര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ധനുഷ് ചിത്രമായ അസുരനിലൂടെയായിരുന്നു താരം തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. അസുരന് ശേഷം ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമയാണ് ‘തുനിവ്’എന്ന് പറയുകയാണ് മഞ്ജു വാര്യര്‍.

തമിഴില്‍ ‘അസുരന്’ ശേഷം ഞാന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമയാണ് ‘തുനിവ്’. ഒരു വ്യത്യസ്ത ചിത്രം ചെയ്യണമെന്ന് ഏറെ നാളായി ഞാന്‍ ആഗ്രഹിക്കുന്നു, ഒരുപാട് സിനിമകള്‍ വന്നിരുന്നു എങ്കിലും ‘തുനിവ്’ ആണ് എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത്. അത് കഥാപാത്രത്തിന്റെ കാര്യത്തിലായിരുന്നാലും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ടീം ആയിരുന്നാലും.

ഞാന്‍ കാത്തിരിക്കുകയാണ് തമിഴില്‍ എന്നെ അടുത്തതായി അശ്ചര്യപ്പെടുത്തുന്ന കഥയേതാണ് എന്ന്. ‘അസുരനി’ലെ പച്ചിയമ്മയെ എങ്ങനെ പ്രേക്ഷകര്‍ ഏറ്റെടുത്തുവോ അതേ സ്‌നേഹത്തോടെ ‘തുനിവി’ലെ കണ്‍മണിയേയും ഏറ്റെടുക്കും എന്ന് ഞാന്‍ പ്രതീക്ഷക്കുന്നു. തമിഴ് ആരാധകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്.

സിനിമയ്ക്ക് വേണ്ടി ചെയ്ത ഒരോ ആക്ടിവിറ്റിയും എനിക്ക് പുതുതായിരുന്നു. ഒരു ദിവസം ചെയ്യുന്നതല്ല, അടുത്ത ദിവസത്തെ ആക്ഷന്‍ സീക്വന്‍സുകള്‍. അജിത്ത് സാര്‍ അടക്കം എല്ലാവരും ശാരീരകമായും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവരെല്ലാം വളരെ താല്പര്യത്തോടെ ജോലി ചെയ്യുന്നത് കാണുമ്പോള്‍ തന്നെ ഒരു ഇന്‍സ്പിരേഷന്‍ ആണ്’, എന്നും മഞ്ജു പറഞ്ഞു.

‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

More in News

Trending

Recent

To Top