Connect with us

വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപം; രജനികാന്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

Malayalam

വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപം; രജനികാന്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപം; രജനികാന്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു.

ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ. തലൈവര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രജനികാന്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ്. തമിഴ് സിനിമയില്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടന്‍ ഉണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിമ്പിളാണ് രജനി.

ഇപ്പോഴിതാ 73ാം ജന്മദിനം ആഘോഷിക്കുന്ന രജനീകാന്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. എക്‌സ് അക്കൗണ്ടിലൂടെയാണ് താരം പിറന്നാള്‍ ആശംസകള്‍ കുറിച്ചത്.

‘എന്റെ പ്രിയപ്പെട്ട, രജനികാന്ത് സാറിന് അനുഗ്രഹീതമായ ജന്മദിനം ആശംസിക്കുന്നു! വിനയത്തിന്റെയും ദയയുടെയും യഥാര്‍ത്ഥ ആള്‍രൂപമായ രജനി സാര്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സന്തോഷകരവും ആരോഗ്യകരവുമായ നിരവധി വര്‍ഷങ്ങള്‍ ഇനിയും ലഭിക്കട്ടെ.’ എന്നും മോഹന്‍ലാല്‍ കുറിച്ചു.

സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് 73ാം ജന്മദിനം ആഘോഷിക്കുന്ന രജനീകാന്തിന് ആശംസകളുമായി എത്തിയത്. പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ സിനമ ‘തലൈവര്‍ 170’ന്റെ പുതിയ അപ്‌ഡേഷന്‍ എന്തെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അടുത്ത വര്‍ഷമാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

കര്‍ണ്ണാടകതമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു.

ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലസംഘിലും രജനി പഠനം പൂര്‍ത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം നേരെ ചെന്നൈയിലേയ്ക്ക്. എന്നാല്‍ ജോലി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അദ്ദേഹം തന്റെ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച് തിരികെ പോകുകയായിരുന്നു. പിന്നീട് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴില്‍ കണ്ടക്ടറായി ജോലി ചെയ്തു.

സ്‌ക്രീനില്‍ എത്തുന്ന ആളല്ല സ്‌ക്രീനിന് പുറത്തെ രജനികാന്ത്. മേക്കപ്പോ ആര്‍ഭാടകരമായ ജീവിതമോ നയിക്കാന്‍ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന് എല്ലാ സിനിമയുടെയും റിലീസിന് മുന്നോടിയായി ഒരു യാത്രയുണ്ട്. ആത്മീയ യാത്രയാണ് അത്. പലപ്പോഴും ഹിമാലയത്തിലേക്ക് ആകും ആ യാത്ര. തന്റെ പുതിയ സിനിമ വിജയമായാലും പരാജയമായാലും രജനി അവിടെ ആകും സമയം ചെലവഴിക്കുക.

More in Malayalam

Trending

Recent

To Top