Connect with us

മാഞ്ഞ് പോകുമെന്ന് വിശ്വസിച്ചാണ് മോഹന്‍ലാല്‍ കൈയില്‍ വേല് കുത്തിയത്, പക്ഷേ… അത് ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിലുണ്ട്

Malayalam

മാഞ്ഞ് പോകുമെന്ന് വിശ്വസിച്ചാണ് മോഹന്‍ലാല്‍ കൈയില്‍ വേല് കുത്തിയത്, പക്ഷേ… അത് ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിലുണ്ട്

മാഞ്ഞ് പോകുമെന്ന് വിശ്വസിച്ചാണ് മോഹന്‍ലാല്‍ കൈയില്‍ വേല് കുത്തിയത്, പക്ഷേ… അത് ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിലുണ്ട്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. കരിയറില്‍ ഇപ്പോള്‍ മോശം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും മോഹന്‍ലാലിന്റെ അഭിനയ മികവിനെ തള്ളിക്കളയാന്‍ പറ്റില്ലെന്ന് ഏവരും സമ്മതിക്കുന്നു. മോഹന്‍ലാലിന്റെ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നാണ് 2005 ല്‍ റിലീസ് ചെയ്ത നരന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ സിനിമയും സിനിമയിലെ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു.

വേലായുധന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ നരനില്‍ അവതരിപ്പിച്ചത്. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ കഥ ജനപ്രീതി നേടി. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്നസെന്റ്, സിദ്ദിഖ്, ദേവയാനി, ഭാവന, ജഗതി ശ്രീകുമാര്‍, സോന നായര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരന്നു. വേലായുധന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി.

മറ്റാര്‍ക്കും ഈ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ലെന്നാണ് സിനിമ കണ്ട് പ്രേക്ഷകരെല്ലാം അന്ന് പറഞ്ഞത്. മോഹന്‍ലാല്‍ നരേന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത സാഹസികതകളെക്കുറിച്ച് സംസാരിക്കുകയാണ് നരന്റെ സിനിമാട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച ഷാജി കുമാര്‍. ലാല്‍ സാര്‍ കൈയില്‍ ഒരു വേല് കുത്തുന്നുണ്ട്. പഴനിയില്‍ നിന്ന് ഒരാളെ കൊണ്ടുവന്നതാണ്. ഇത് പോകുമോ എന്ന് ഞാന്‍ ചോദിച്ചു. ഒരു മാസത്തിനുള്ളില്‍ പോകുമെന്നാണ് പറഞ്ഞതെന്ന് ലാല്‍ സര്‍. പക്ഷെ ഇന്നും ആ വേലിന്റെ പാട് അദ്ദേഹത്തിന്റെ കൈയിലുണ്ട്.

മാഞ്ഞ് പോകുമെന്ന് വിശ്വസിച്ചാണ് ലാല്‍ കൈയില്‍ വേല് കുത്തിയതെന്നും ഷാജി കുമാര്‍ ചൂണ്ടിക്കാട്ടി. ഷൂട്ടിംഗിനിടെ മോഹന്‍ലാല്‍ കാണിച്ച സാഹസികത എല്ലാവരെയും ആവേശത്തിലാക്കിയെന്നും ഷാജി കുമാര്‍ ഓര്‍ത്തു. നരന്‍ എന്ന സിനിമയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് വെള്ളത്തിന്റെ കുത്തൊഴുക്കും ഒഴുക്കില്‍ വരുന്ന മരങ്ങള്‍ നീന്തിപ്പിടിക്കുന്ന ലാല്‍ സാറുമൊക്കെയാണ്. ഒതനക്കല്‍ എന്ന സ്ഥലത്താണ് അത് ഷൂട്ട് ചെയ്തത്. കേരളത്തില്‍ മഴ വരുമ്പോള്‍ ഡാമുകള്‍ തുറന്ന് വിട്ട് വരുന്ന വെള്ളം ഈ പുഴ വഴിയാണ് സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത്.

ആ സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. ലാല്‍ സാറിന്റെ ഡ്യൂപ്പിന് വേണ്ടി പല സ്ഥലത്ത് നിന്നും ആളുകള്‍ വന്നു. വെള്ളത്തിന്റെ ഫോഴ്‌സ് കണ്ട് ആരും ഇറങ്ങിയില്ല. പറ്റില്ലെന്ന് പറഞ്ഞ് എല്ലാവരും പോയി. അവിടെയാണ് മോഹന്‍ലാലിനെ പോലൊരു നടന്‍ അവിടെയിറങ്ങി ചെയ്യുന്നത്. അതിലെ റിസ്‌ക് വളരെ വലുതായിരുന്നു. സാഹസിക രംഗങ്ങള്‍ അദ്ദേഹം വളരെ എളുപ്പമായി ചെയ്തു. ഒരു തെറ്റ് വന്നാല്‍ നേരെ വെള്ളച്ചാട്ടത്തിലേക്കാണ് പോകുക. അതില്‍ പോയാല്‍ രക്ഷപ്പെടില്ല. എന്നിട്ടും ആ ധൈര്യം കാണിച്ചു. വേറെ ആരെങ്കിലും ആ ധൈര്യം കാണിക്കുമോയെന്ന് എനിക്കിന്നും തോന്നുന്നില്ല. അദ്ദേഹത്തിന് മാത്രം സാധിക്കുന്ന മഹത്തായ കാര്യമാണതെന്നും ഷാജി കുമാര്‍ വ്യക്തമാക്കി.

54 ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ട് ചെയ്തത്. ജോഷി സാര്‍ അതുവരെയും സീനിയര്‍ ക്യാമറാമാന്‍മാരുടെയൊപ്പമെ വര്‍ക്ക് ചെയ്തിട്ടുള്ളൂ. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ശക്തമായ ഇടപെടല്‍ കാരണമാണ് സിനിമയിലേക്ക് തനിക്ക് അവസരം ലഭിച്ചത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്തത് പൊള്ളാച്ചി എന്ന സ്ഥലത്താണെന്നും ഷാജി കുമാര്‍ വ്യക്തമാക്കി.

അതേസമയം, ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്‌റ്റേ വന്നിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. മോഹന്‍ലാലിന് എതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു നേരത്തെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിന്‍വലിക്കുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നുമായിരുന്നു വിമര്‍ശനം. 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ വച്ച് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു കണ്ടെത്തിയത്. കേസ്് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

More in Malayalam

Trending

Recent

To Top