Connect with us

നിര്‍ണായക നീക്കത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്…, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയേക്കും

Malayalam

നിര്‍ണായക നീക്കത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്…, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയേക്കും

നിര്‍ണായക നീക്കത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്…, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയേക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ ദിലീപ് വെട്ടിലായിരിക്കുകയാണ്. ദിലീപിനെതിരെ നിരവധി കുറ്റാരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ മുന്‍കൂര് ജാമ്യം പോലും റദ്ദ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം.

വിചാരണ കോടതിയില്‍ നിന്നുമാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ചോര്‍ന്നത്. ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചിരുന്ന മുറിയിലേയ്ക്ക് പ്രവേശനമുള്ള, ചില പ്രത്യേക തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ കൈവശം നിന്നാണ് ഇത് ചോര്‍ന്നിരിക്കുക എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്തതായും ഇവരെ ചോദ്യം ചെയ്യുന്നതു വഴി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

മാത്രമല്ല, ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തിന് പിന്നാലെ ശക്തമായ നടപടി ക്രമങ്ങളിലൂടെ മുന്നോട്ട് പോകുവാനും കൂടുതല്‍ തെളിവുകളും സാക്ഷിമാെഴികഴളും രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ശേഖരിച്ചു. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി.

ദിലീപിന്റെ അഭിഭാഷകരെ മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലൂരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്. തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരേ ആളാണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നല്‍കിയതെന്നും വിന്‍സെന്റ് പറഞ്ഞു.

നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് സമ്മതിച്ചിട്ടുണ്ട്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയ്കക് കൈമാറിയെന്നാണ് വിവരം. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോര്‍ന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്. പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്.

എന്നാല്‍ ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നടത്തിയതില്‍ അന്തിമറിപ്പോര്‍ട്ട് ഏപ്രില്‍ 18-ന് സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 15-ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

നടന്‍ ദിലീപ് പ്രതിയായ വധഗൂഡാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ചില നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുക്കുന്നത്. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദിലീപിന്റെ അഭിഭാഷകരെ ലാബുമായി ബന്ധപ്പെടുത്തിയ വിന്‍സെന്റ് ചൊവ്വല്ലൂര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിയാണ്. അത് മാത്രമല്ല, ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിനെയും കൂട്ടരെയും താന്‍ തന്നെയാണ് സഹായിച്ചതെന്ന് വിന്‍സെന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളെയും കേസില്‍ പ്രതി ചേര്‍ക്കുമോ എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top