Connect with us

മനേക ഗാന്ധിയും കൂട്ടരും കേരളത്തിലെ വലിയ കോമഡി താരങ്ങൾ; മിഥുൻ മാനുവൽ തോമസ്

Malayalam

മനേക ഗാന്ധിയും കൂട്ടരും കേരളത്തിലെ വലിയ കോമഡി താരങ്ങൾ; മിഥുൻ മാനുവൽ തോമസ്

മനേക ഗാന്ധിയും കൂട്ടരും കേരളത്തിലെ വലിയ കോമഡി താരങ്ങൾ; മിഥുൻ മാനുവൽ തോമസ്

മനേക ഗാന്ധിയും കൂട്ടരും കേരളത്തിലെ വലിയ കോമഡി താരങ്ങളെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ജാതി തിരിച്ചുള്ള ഇത്തരം വിദ്വേഷ പ്രസ്താവനകളിലൂടെ തങ്ങളെ കൂടുതൽ ചിരിപ്പിക്കൂ എന്നും മിഥുൻ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അൽപം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണെന്ന് മിഥുൻ കുറിച്ചു

മിഥുൻ മാനുവലിന്റെ കുറിപ്പ്:

ഡിയർ മനേക മാഡം. കേരളത്തിൽ നിങ്ങൾ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയൻമാരായി മാറിക്കഴിഞ്ഞു. അത് നിങ്ങൾക്ക് ഇതുവരെയും മനസിലായിട്ടില്ലെന്നതാണ് ഇതിൽ ഏറ്റവും രസകരം. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാം. തലമുറകളായി വിദ്യാഭ്യാസവും സാക്ഷരതയും ഞങ്ങൾ വലിയ ഗൗരവത്തോടെ തന്നെയാണ് സ്വീകരിച്ചുപോകുന്നത്. എന്നാൽ നിങ്ങൾ ആ സമയം മറ്റുള്ളവരെ വഞ്ചിക്കാനും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുവാനുമാണ് സമയം കണ്ടെത്തുന്നത്. നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതൽ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അൽപം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top