Connect with us

‘ക്യൂ നിക്കുവാണ്’; നടന്‍ അജിത്തിന്റെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

News

‘ക്യൂ നിക്കുവാണ്’; നടന്‍ അജിത്തിന്റെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

‘ക്യൂ നിക്കുവാണ്’; നടന്‍ അജിത്തിന്റെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത അഭി വിക്രമിന്റെ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്‌ടോപ്പില്‍ നിന്നുമാണ് വ്യാജ ഐ ഡി കാര്‍ഡുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അടൂരില്‍ അഭി വിക്രമിന്റെയും ബിനില്‍ ബിനുവിന്റെയും വീട്ടില്‍ നടത്തിയ പോലീസ് പരിശോധനയില്‍ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നടന്‍ അജിത് കുമാര്‍ വോട്ട് ചെയ്യാന്‍ ക്യൂ നിക്കുന്ന ഫോട്ടോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചത്. ക്യൂ നിക്കുവാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ പങ്കുവച്ചത്.

അതേസമയം കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്. ഈ കാര്‍ഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇത് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.അതേസമയം, ദിവസം ആയിരം രൂപവീതം പ്രതിഫലം നല്‍കിയാണ് വ്യാജ കാര്‍ഡുകള്‍ പ്രതികള്‍ തയാറാക്കിച്ചതെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ അടൂര്‍ സ്വദേശിയും മുന്‍ പ്രസ് ജീവനക്കാരനുമായ വികാസ് കൃഷ്ണനാണ് കാര്‍ഡുകള്‍ തയാറാക്കിയത്. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളാണെന്നും മൊഴിയില്‍ പറയുന്നു. 20 ദിവസത്തോളം എടുത്താണ് കാര്‍ഡുകള്‍ തയാറാക്കിയത്.

പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ കസ്റ്റഡിയിലുള്ളവര്‍. അതിനാല്‍ അന്വേഷണം പുതിയ നേതൃത്വത്തിലേക്ക് വരുമെന്നാണ് സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

More in News

Trending

Recent

To Top