Movies
ലോകം കാത്തിരിക്കുന്ന ബയോപിക് എത്തുന്നു; മൈക്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു
ലോകം കാത്തിരിക്കുന്ന ബയോപിക് എത്തുന്നു; മൈക്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു
Published on
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം പറയുന്ന മൈക്കിള്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 18ന് ലോകം കാത്തിരിക്കുന്ന ബയോപിക് ബിഗ് സ്‌ക്രീനിലെത്തുമെന്നാണ് വിവരം. അന്റോയിന്‍ ഫ്യൂകയാണ് ഇതിഹാസത്തിന്റെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നത്.
മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാകും ചിത്രം എന്നാാണ് പുറത്തുവരുന്ന വിവരം. ഇതിഹാസ ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. മൈക്കിള്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്‌സനാണ് പ്രധാന കഥാപാത്രമാകുന്നത്. 2022 ജനുവരിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
ജോണ്‍ ലോഗന്‍ രചന നിര്‍വഹിക്കുന്ന ചിത്രം ഗ്രഹാം കിങ്ങാണ് നിര്‍മ്മിക്കുന്നത്.ആഗോള തലത്തിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പോപ്പ് താരത്തിന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടും.
Continue Reading
You may also like...
Related Topics:Movie
