Connect with us

‘നിങ്ങളുടെ കഴിവിന് തുരങ്ക് വയ്ക്കുന്ന എന്തില്‍ നിന്നും, ആരില്‍ നിന്നും മാറിപ്പോവുക; മീര വാസുദേവൻ

Movies

‘നിങ്ങളുടെ കഴിവിന് തുരങ്ക് വയ്ക്കുന്ന എന്തില്‍ നിന്നും, ആരില്‍ നിന്നും മാറിപ്പോവുക; മീര വാസുദേവൻ

‘നിങ്ങളുടെ കഴിവിന് തുരങ്ക് വയ്ക്കുന്ന എന്തില്‍ നിന്നും, ആരില്‍ നിന്നും മാറിപ്പോവുക; മീര വാസുദേവൻ

തെന്നിന്ത്യന്‍ അഭിനേത്രി മീരാ വാസുദേവനെ മലയാളിയ്ക്ക് പരിചയം മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലെ നായികയായാണ്. ബ്ലെസ്സി ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരം പിന്നീട് അനേകം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലെത്തി. എന്നാല്‍ ഇപ്പോള്‍ കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രമായി ജീവിക്കുകയാണ് നടി. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും മീര ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ വളരെ സെലക്ടീവാണ് നടി.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല എങ്കിലും, സമീപകാലത്തായി മീര നിരന്തരം ഫോട്ടോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ യാത്രകളുടെയും വിശേഷങ്ങളും സിനിമ പോസ്റ്ററുകളും ലൊക്കേഷന്‍ ഫോട്ടോകളും എല്ലാം മീര പങ്കുവയ്ക്കാറുണ്ട്. ഫോട്ടോയ്‌ക്കൊപ്പം കൊടുക്കുന്ന പോസിറ്റീവ് ക്യാപ്ഷനുകളും ശ്രദ്ധ നേടാറുണ്ട്.

അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. നോ മേക്കപ്പ് ലുക്കിലുള്ള രണ്ട് ഫോട്ടോകള്‍ക്കൊപ്പമാണ് പോസ്റ്റ്. ‘നിങ്ങളുടെ കഴിവിന് തുരങ്ക് വയ്ക്കുന്ന എന്തില്‍ നിന്നും, ആരില്‍ നിന്നും മാറിപ്പോവുക. ഇതാണ് ജീവിതം. ഒരേയൊരു ജീവിതം. അത് ജീവിയ്ക്കുക. സ്‌നേഹിക്കുക. മറ്റുള്ളവരെ ദ്രോഹിക്കാതെയും, മറ്റൊരാള്‍ നിങ്ങളെ ഉപദ്രവിയ്ക്കാന്‍ അനുവദിക്കാതെയും ആഘോഷിക്കുക’ എന്നാണ് മീരയുടെ പോസ്റ്റ്

മീരയുടെ മേക്കപ്പ് ഇല്ലാത്ത ലുക്കിനെ പ്രശംസിച്ചു, ധീരമായ വാക്കുകളെ പ്രശംസിച്ചുമുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. നടി ആതിര മാധവ് അടക്കമുള്ളവര്‍ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബവിളക്ക് കൂടാതെ ഏതാനും മെയിന്‍സ്ട്രീന്‍ സിനിമകളിലും മീര അഭിനയിക്കുന്നുണ്ട്. ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇമ്പം എന്ന സിനിമയാണ് അടുത്ത റിലീസ്.

More in Movies

Trending