Connect with us

കാവലയ്യ ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ എന്ത് വൃത്തികേടാണ്; ഇതിനൊക്കെ എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് മന്‍സൂര്‍ അലി ഖാന്‍

Social Media

രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിലെ ‘കാവലയ്യ’ എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഗാന രംഗത്തിലെ തമന്നയുടെ സ്‌റ്റെപ്പുകള്‍ വൃത്തികേടാണെന്ന് അദ്ദേഹം പറഞ്ഞു.

ജയിലര്‍ സിനിമയിലെ കാവലയ്യ എന്ന ഗാനത്തില്‍ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്‌റ്റെപ്പുകള്‍ വളരെ വൃത്തികേടാണ്. അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് തമന്നയുടെ ചുവടുകള്‍ അനുകരിച്ചുകൊണ്ട് മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. ഇത്തരം ഡാന്‍സ് സ്‌റ്റെപ്പുകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്ന മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച സരകു എന്ന പടത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. അതിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിമര്‍ശനം.

നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍ ബാക്‌സോഫീസില്‍ വന്‍ വിജയമാണ് നേടിയെടുത്തത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു. ഇതിലെ കാവലയ്യ ഗാനം വന്‍ ഹിറ്റായിരുന്നു.

More in Social Media

Trending

Recent

To Top