Connect with us

മൊഴി കൊടുത്തോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരിച്ചു ചോദിച്ച് മഞ്ജു വാര്യര്‍

general

മൊഴി കൊടുത്തോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരിച്ചു ചോദിച്ച് മഞ്ജു വാര്യര്‍

മൊഴി കൊടുത്തോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരിച്ചു ചോദിച്ച് മഞ്ജു വാര്യര്‍

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം വീണ്ടും സാക്ഷി വിസ്താരത്തിന് നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ കോടതിയില്‍ എത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് വിസ്താരത്തിന് മഞ്ജു വാര്യര്‍ ഹാജരായത്. നേരത്തെ ഒരിക്കല്‍ വിസ്തരിച്ച മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടതില്ല എന്ന് ദിലീപ് പറഞ്ഞിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. ഇതോടെയാണ് മഞ്ജു വാര്യരെ വിസ്തരിക്കാന്‍ വഴിയൊരുങ്ങിയത്. ഇതിനായി മഞ്ജു വാര്യര്‍ കോടതിയില്‍ എത്തുകയായിരുന്നു. സാക്ഷി വിസ്താരത്തിന് ശേഷം പുറത്തിറങ്ങിയ മഞ്ജു വാര്യരെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങളുമായി മഞ്ജു വാര്യരുടെ പിറകെ പോയെങ്കിലും താരം കേസുമായി ബന്ധപ്പെട്ട പ്രതികരണത്തിന് തയ്യാറായില്ല. മൊഴി കൊടുത്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിച്ചോ വല്ലതും, നിങ്ങള്‍ കഴിച്ചോ, ഭക്ഷണം കഴിച്ചോ എന്നായിരുന്നു തിരിച്ച് മഞ്ജു വാര്യര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പിന്നീട് വിസ്താരം കഴിഞ്ഞോ, പൂര്‍ത്തിയായോ എന്ന ചോദ്യത്തിനെല്ലാം തൊഴുകൈയോടെ ചിരിച്ച് തലയാട്ടുക മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തത്.

നാളേയും വരാന്‍ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് താങ്ക്യു എന്നാണ് മഞ്ജു വാര്യര്‍ മറുപടി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും മഞ്ജു വാര്യരെ കാറ് വരെ പിന്തുടര്‍ന്നെങ്കിലും ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എല്ലാവരേയും നോക്കി ചിരിക്കാനും മഞ്ജു വാര്യര്‍ മറന്നില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനും മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല.

നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണോ എന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അതിനും മഞ്ജു വാര്യര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ കാറില്‍ കയറി പോകുമ്പോള്‍ ശരി കേട്ടോ താങ്ക്യു എന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ നിന്ന് പുറത്ത് വന്ന അഭിഭാഷകന്‍ അജകുമാര്‍ സാക്ഷി വിസ്താരം നാളേയും തുടരും എന്ന് വ്യക്തമാക്കി. വിസ്താരം പൂര്‍ത്തിയായിട്ടില്ല. നാളേയും തുടരും എന്നാണ് അജകുമാര്‍ പറഞ്ഞത്.

ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുക എന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. ദിലീപിന്റെ മുന്‍ ഭാര്യ എന്നതിനാല്‍ ശബ്ദം തിരിച്ചറിയുന്നതിന് മഞ്ജു വാര്യരെ വിസ്തരിക്കുക എന്നുള്ളത് വലിയ കാര്യമാണ് എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മഞ്ജു വാര്യരേയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

നേരത്തെ ഫെബ്രുവരി 16 ന് മഞ്ജു വാര്യരെ വിസ്തരിക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ആയിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്ന സാഹചര്യം വന്നത്. ഇതോടെ മഞ്ജു വാര്യരുടെ വിസ്താരം മാറ്റി വെച്ചു. ദിലീപിന്റെ ആവശ്യം കോടതി തള്ളിയതോടെ മഞ്ജു വാര്യരെ വിസ്തരിക്കുന്നതിലേക്ക് പ്രോസിക്യൂഷന്‍ കടക്കുകയായിരുന്നു.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റൈ വെളിപ്പെടുത്തലുകളാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത്. വിചാരണ തുടങ്ങാനിരിക്കെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ദിലീപിന്റെ ശബ്ദമടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈയിലുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്.

അതേസമയം, മഞ്ജുവാര്യര്‍ കോടതിയിലെത്തിയതായി വാര്‍ത്തകളില്‍ നിന്ന് കണ്ടുവെന്നും വളരെ സന്തോഷമുണ്ടെന്നുമായിരുന്നു ബാലചതന്ദ്രകുമാറിന്റെ പ്രതികരണം. അവര്‍ സത്യസന്ധമായി സംസാരിക്കുന്ന, പെരുമാറുന്ന സ്ത്രീയാണ് എന്നാണ് എന്റെ വിശ്വാസം. അവര്‍ക്ക് പറയാനുള്ളത് സത്യസന്ധമായി കോടതിയില്‍ പറയും എന്ന വിശ്വാസം തനിക്കുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

കേസിന്റെ നടപടിക്രമങ്ങളെ കുറിച്ച് ഞാന്‍ പറയുന്നില്ല. കേസ് എപ്പോള്‍ തീരുമെന്ന് എനിക്കറിയില്ല. എന്നെ വിസ്തരിക്കാന്‍ ബാക്കിയുണ്ട്. മൂന്ന് ഘട്ട വിസ്താരം കഴിഞ്ഞു. ഒരു ഘട്ടം കൂടി ബാക്കിയാണ്. നാല് ദിവസം കൂടി ഇതിന് വേണ്ടി ഹാജരാകണം എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡേറ്റ് ആയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ എനിക്കറിയില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

കുറ്റം ചെയ്യാത്ത വ്യക്തിയാണെങ്കില്‍ ദിലീപ് എന്തിന് ഭയക്കണം എന്ന് കഴിഞ്ഞദിവസം മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ ചോദിച്ചിരുന്നു. മടിയില്‍ കനമില്ലാത്തവന്‍ വഴിയില്‍ എന്തിന് ഭയക്കണം. ആരെ വിസ്തരിച്ചാലും എനിക്ക് പ്രശ്‌നമില്ല എന്ന് പറഞ്ഞ നെഞ്ച് വിരിച്ചു നില്‍ക്കേണ്ടതല്ലേ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

More in general

Trending

Recent

To Top