Connect with us

അവര്‍ സത്യസന്ധമായി സംസാരിക്കുന്ന, പെരുമാറുന്ന സ്ത്രീയാണ്; മഞ്ജുവാര്യര്‍ കോടതിയിലെത്തിയതില്‍ സന്തോഷം; ബാലചന്ദ്രകുമാര്‍

general

അവര്‍ സത്യസന്ധമായി സംസാരിക്കുന്ന, പെരുമാറുന്ന സ്ത്രീയാണ്; മഞ്ജുവാര്യര്‍ കോടതിയിലെത്തിയതില്‍ സന്തോഷം; ബാലചന്ദ്രകുമാര്‍

അവര്‍ സത്യസന്ധമായി സംസാരിക്കുന്ന, പെരുമാറുന്ന സ്ത്രീയാണ്; മഞ്ജുവാര്യര്‍ കോടതിയിലെത്തിയതില്‍ സന്തോഷം; ബാലചന്ദ്രകുമാര്‍

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിന് മഞ്ജുവാര്യര്‍ കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. ദിലീപിനെതിരായ നിര്‍ണായക മൊഴിയാകും മഞ്ജുവിന്റെ വാക്കുകള്‍ എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ആര് എന്ത് പറഞ്ഞാലും ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

ഈ വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കുമിടയിലാണ് മഞ്ജുവാര്യരെ വിസ്തരിച്ചത്. മറ്റു സാക്ഷികളെയും വിസ്തരിക്കാനുണ്ട്. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനോട് വിസ്താരത്തിന് നാല് ദിവസം കൂടി തയ്യാറാകാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

മഞ്ജുവാര്യരെ വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതി ദിലീപ് സുപ്രീംകോടതിയില്‍ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടന് അനുകൂലമായ തീരുമാനം കോടതിയില്‍ നിന്നുണ്ടായില്ല. വൃക്ക രോഗം കാരണം ആരോഗ്യ പ്രതിസന്ധി നേരിടുന്ന ബാലചന്ദ്ര കുമാറിന് ശാരീരിക പ്രതിസന്ധി രൂക്ഷമല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

കേസ് വൈകിപ്പിച്ചതു കൊണ്ട് ബാലചന്ദ്ര കുമാര്‍ എന്ന വ്യക്തിക്ക് ഒരു കാര്യവുമില്ലെന്ന് ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞത് വ്യാജമായ കാര്യങ്ങളാണ്. താനിപ്പോഴും ആശുപത്രിയലാണെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. ഡയാലിസിസ് മുറിയുടെ പുറത്തിറങ്ങിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മഞ്ജുവാര്യര്‍ കോടതിയിലെത്തിയതായി വാര്‍ത്തകളില്‍ നിന്ന് കണ്ടു. വളരെ സന്തോഷമുണ്ട്. അവര്‍ സത്യസന്ധമായി സംസാരിക്കുന്ന, പെരുമാറുന്ന സ്ത്രീയാണ് എന്നാണ് എന്റെ വിശ്വാസം. അവര്‍ക്ക് പറയാനുള്ളത് സത്യസന്ധമായി കോടതിയില്‍ പറയും എന്ന വിശ്വാസം തനിക്കുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

കേസിന്റെ നടപടിക്രമങ്ങളെ കുറിച്ച് ഞാന്‍ പറയുന്നില്ല. കേസ് എപ്പോള്‍ തീരുമെന്ന് എനിക്കറിയില്ല. എന്നെ വിസ്തരിക്കാന്‍ ബാക്കിയുണ്ട്. മൂന്ന് ഘട്ട വിസ്താരം കഴിഞ്ഞു. ഒരു ഘട്ടം കൂടി ബാക്കിയാണ്. നാല് ദിവസം കൂടി ഇതിന് വേണ്ടി ഹാജരാകണം എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡേറ്റ് ആയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ എനിക്കറിയില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

കുറ്റം ചെയ്യാത്ത വ്യക്തിയാണെങ്കില്‍ ദിലീപ് എന്തിന് ഭയക്കണം എന്ന് കഴിഞ്ഞദിവസം മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ ചോദിച്ചിരുന്നു. മടിയില്‍ കനമില്ലാത്തവന്‍ വഴിയില്‍ എന്തിന് ഭയക്കണം. ആരെ വിസ്തരിച്ചാലും എനിക്ക് പ്രശ്‌നമില്ല എന്ന് പറഞ്ഞ നെഞ്ച് വിരിച്ചു നില്‍ക്കേണ്ടതല്ലേ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

മഞ്ജുവാര്യര്‍ക്ക് ദിലീപിനോട് ശത്രുതയുള്ളതായി ആരും പറയില്ല. ദിലീപില്‍ നിന്ന് അകന്ന ശേഷം വാക്കു കൊണ്ടുപോലും മഞ്ജുവാര്യര്‍ മോശമായി പറഞ്ഞിട്ടില്ല. മഞ്ജുവാര്യര്‍ക്ക് വൈരാഗ്യമുണ്ടെങ്കില്‍ അവരുടെ മകളെ കൊടുത്തിട്ട് പോകുമോ. മകളെ നേടാനല്ലേ ശ്രമിക്കൂ. സ്വത്ത് പോലും വേണ്ട എന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഞാന്‍ രോഗം അഭിനയിക്കുകയാണെന്ന് ദിലീപ് പറയുന്നു. തീര്‍ത്തും ബാലിശമാണ് ഈ വാദം. ചികില്‍സ നടക്കുകയാണ്. സംസാരിക്കുന്നതിന് പ്രയാസമില്ല. അണുബാധ വരുന്നത് സൂക്ഷിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പിന്മാറണമെന്ന ചിന്തിക്കുന്നേയില്ല. ഞാന്‍ പിന്മാറില്ല. പോരാട്ടവുമില്ല. ഞാന്‍ ജീവിതത്തില്‍ അതിജീവിതയെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം, കേസിന്റെ വിചാരണ നടപടികള്‍ ഇനിയും നീണ്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 6 മാസത്തെ സമയമാണ് വിചാരണ കോടതി തേടിയത്. ഇക്കാര്യത്തില്‍ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റ് നോക്കപ്പെടുന്നത്.

ഈ കേസിലെ നിര്‍ണായ സാക്ഷികളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. കേസില്‍ തുടക്കം മുതല്‍ അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുന്ന സമീപനമായിരുന്നു മഞ്ജു സ്വീകരിച്ചിരുന്നത്. സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ മൊഴി മാറ്റിയപ്പോഴും അവര്‍ തന്റെ മൊഴിയില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല.കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേസില്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ശബ്ദരേഖകളില്‍ നിന്ന് ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിയുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റെ ലക്ഷ്യം. എന്നാല്‍ മഞ്ജു കോടതിയിലെത്തുന്നത് തടയിടാനുള്ള നീക്കങ്ങളായിരുന്നു ദിലീപ് നടത്തിയത്. മഞ്ജുവിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തുന്ന വാദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മഞ്ജുവിനെ ഒരിക്കല്‍ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മഞ്ജുവിന് തന്നോട് വൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിലീപിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളുകയായിരുന്നു.

Continue Reading
You may also like...

More in general

Trending

Recent

To Top