Connect with us

ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍?!; സര്‍പ്രൈസ് പൊട്ടിച്ച് നടി; ബോളിവുഡിലേയ്ക്ക് കടന്ന് മഞ്ജു വാര്യര്‍

News

ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍?!; സര്‍പ്രൈസ് പൊട്ടിച്ച് നടി; ബോളിവുഡിലേയ്ക്ക് കടന്ന് മഞ്ജു വാര്യര്‍

ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍?!; സര്‍പ്രൈസ് പൊട്ടിച്ച് നടി; ബോളിവുഡിലേയ്ക്ക് കടന്ന് മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.

പിന്നീട് ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയ മഞ്ജു വാര്യരുടെ ശക്തമായ തിരിച്ച് വരവാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 0ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റം നടത്തിയ മഞ്ജു വാര്യര്‍ അസുരന്‍ എന്ന ചിത്രത്തിലൂടെ നൂറ് കോടി ക്ലബിലേയ്ക്ക് കടക്കുകയും ചെയ്തു.

രണ്ടാമതും തമിഴ് സിനിമയുമായി വരികയാണ് മഞ്ജു വാര്യര്‍. തല അജിത്ത് നായകനാവുന്ന തുനിവ് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ആദ്യമായി ആക്ഷന്‍ സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയോടെയാണ് തുനിവ് റിലീസിനെത്തിയത്.

മഞ്ജുവിന്റെ ഇതുവരെ കാണാത്തൊരു വേഷമായിരുന്നു തുനിവിലേത്. ആക്ഷന്‍ രംഗങ്ങളടക്കം ഗംഭീരമായ പ്രകടനം കാഴ്ചവച്ച് കയ്യടി നേടുകയാണ് മഞ്ജു വാര്യര്‍. പിന്നാലെ താരം ഹിന്ദിയിലും അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. നേരത്തെ താന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും മഞ്ജു പുറത്ത് വിട്ടിരുന്നില്ല. ഇപ്പോള്‍ പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നിരിക്കുന്നത്.

ഒരു പാപ്പരാസിയുടെ പണി കണ്ടു. എന്താണ് ബോംബെയില്‍ പരിപാടി? എന്നാണ് പേളി ചോദിക്കുന്നത്. ഏത് പാപ്പരാസിയാണ് അത്. എനിക്കൊന്ന് കാണണമല്ലോ എന്നായിരുന്നു ഇതിന് മഞ്ജു നല്‍കി മറുപടി. മഞ്ജു വാര്യര്‍ എയര്‍പോര്‍ട്ടില്‍ എന്ന് വാര്‍ത്ത കണ്ടിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാനല്ല, അറിഞ്ഞിരുന്നില്ലെന്നാണ് മഞ്ജു പറഞ്ഞത്. പിന്നാലെ പേളി കിങ് ഖാനെക്കുറിച്ച് ചോദിക്കുകയായിരുന്നു.

ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണെന്നാണ് പറയുന്നത്. അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണെന്ന് മഞ്ജു പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയ കണ്ടത് ഞാന്‍ വിശ്വസിച്ചു പോയി എന്നായി പേളി. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് മഞ്ജു പറയുന്നുണ്ട്.

അതേസമയം ഈ വാര്‍ത്ത കിങ് ഖാന്‍ ഇത് അറിഞ്ഞോ ആവോ? എന്നും മഞ്ജു പറയുന്നുണ്ട്. വാര്‍ത്ത കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷെ തത്ക്കാലം കിങ് ഖാന്‍ അറിയണ്ട എന്നാണ് മഞ്ജു കൂട്ടിച്ചേര്‍ക്കുന്നത്. പിന്നാലെ തന്റെ ഹിന്ദി സിനിമയുടെ വിശേഷവും മഞ്ജു പങ്കുവെക്കുന്നുണ്ട്.

ഒരു ഹിന്ദി സിനിമയുടെ ഷൂട്ട് പകുതി കഴിഞ്ഞിട്ടുണ്ട്. ബാക്കി പകുതി ഷൂട്ട് ചെയ്യാനുണ്ട്. കിങ് ഖാന്‍ അല്ല. മാധവന്‍ ആണ് നായകന്‍. നന്നായി വായനയുള്ള ബുദ്ധിമാനായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ അഭിനയം നമുക്കെല്ലാം ഒരുപാടിഷ്ടവുമാണെന്നും മഞ്ജു പറയുന്നുണ്ട്. അമ്രികി പണ്ഡിറ്റ് എന്നാണ് മഞ്ജുവിന്റെ ഹിന്ദി ചിത്രത്തിന്റെ പേര്.

ആയിഷയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചത്. ഗള്‍ഫ് നാടുകളിലെ കഥയാണ് സിനിമ പറയുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്.

സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്. ഗദ്ദാമയാണ് ആയിഷ. ആയിഷ തുനിവ് പോലൊരു സിനിമയേയല്ല. തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് ആയിഷ. ആ സിനിമ എങ്ങനെയാണോ അതിന്റെ സെന്‍സിലേക്ക് വേണം ആ സിനിമയെ കാണേണ്ടത്. മുന്‍വിധികളില്ലാതെ ക്ലീന്‍ സ്ലേറ്റായിട്ട് വേണം കാണാനും ആസ്വദിക്കാനും. ആയിഷയും തുനിവും മാത്രമല്ല ഏത് സിനിമയാണെങ്കിലും എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. മലയാളത്തിലും മഞ്ജുവിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. വെള്ളരി പട്ടണം ആണ് അണിയറയിലുള്ള സിനിമകളിലൊന്ന്.

More in News

Trending

Recent

To Top