Connect with us

നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? ലോക നൃത്ത ദിനത്തിൽ ചിത്രം പങ്കുവെച്ച് മഞ്ജു ചോദിക്കുന്നു..

Malayalam

നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? ലോക നൃത്ത ദിനത്തിൽ ചിത്രം പങ്കുവെച്ച് മഞ്ജു ചോദിക്കുന്നു..

നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? ലോക നൃത്ത ദിനത്തിൽ ചിത്രം പങ്കുവെച്ച് മഞ്ജു ചോദിക്കുന്നു..

ലോക നൃത്ത ദിനത്തിൽ നടി മഞജു വാര്യർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക. നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? എന്നാണ് മഞ്ജുവിന്റെ ചോദ്യം.

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത മഞ്ജുവിന്റെ രണ്ടാം വരവും നൃത്തത്തിലേക്കായിരുന്നു ആദ്യം. ലോക്ക്‌ഡൗൺ കാലത്തും തന്റെ ഡാൻസ് പ്രാക്റ്റീസിന് സമയം കണ്ടെത്തുകയാണ് മഞ്ജു. ലോക്ക്ഡൗണിന്റെ വിരസതയകറ്റാൻ കുച്ചിപ്പുഡി അഭ്യസിക്കുന്ന വീഡിയോ മഞ്ജു പങ്കുവച്ചിരുന്നു. ആശയക്കുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.

അഭിനയത്തിരക്കിനിടയിലും നൃത്തത്തെ മറക്കാൻ ഒരുക്കവുമായിരുന്നില്ല.അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് തന്നെ നര്‍ത്തകിയാക്കിയതെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

manju warrier

More in Malayalam

Trending

Recent

To Top