Connect with us

എനിക്ക് ചിലപ്പോൾ വേറെ ഭർത്താവിനെ കിട്ടിയേക്കും എന്റെ മക്കളുടെ അച്ഛനായിട്ട് വേറൊരാളെ എനിക്ക് കൊണ്ട് കൊടുക്കാൻ സാധിക്കില്ല; മനീഷ

Movies

എനിക്ക് ചിലപ്പോൾ വേറെ ഭർത്താവിനെ കിട്ടിയേക്കും എന്റെ മക്കളുടെ അച്ഛനായിട്ട് വേറൊരാളെ എനിക്ക് കൊണ്ട് കൊടുക്കാൻ സാധിക്കില്ല; മനീഷ

എനിക്ക് ചിലപ്പോൾ വേറെ ഭർത്താവിനെ കിട്ടിയേക്കും എന്റെ മക്കളുടെ അച്ഛനായിട്ട് വേറൊരാളെ എനിക്ക് കൊണ്ട് കൊടുക്കാൻ സാധിക്കില്ല; മനീഷ

ബിഗ്‌ബോസ് മലയാളം സീസൺ 5 തകർത്ത് മുന്നേറുകയാണ്. കഴിഞ്ഞ സീസണുകളെ പോലെ ആവേശം ഇല്ലെന്ന വിമർശനമൊക്കെ വെറും വിമർശനമാണെന്ന് ബോധ്യമാക്കിക്കൊണ്ടാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്.. ടാസ്‌ക്കുകൾ വന്നതോടെ മത്സരാർത്ഥികളുടെ വാശിയും ഇപ്പോൾ കൂടിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് നാളായി ബി​ഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥികളുടെ ജീവിത കഥ പറയുകയാണ്. പലരുടേതും നോവുണർത്തുന്ന കഥയായിരുന്നു. മറ്റു ചിലരുടേത് പോരാട്ടത്തിന്റെയും. കഴിഞ്ഞ ദിവസം മനീഷയാണ് തന്റെ കഥ പറഞ്ഞത്. തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയാണ് മനീഷ മനസ്സ് തുറന്നത്.

മനീഷയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ മനീഷ കെ എസ്. കെ എസ് സുബ്രഹ്മണ്യന്റെയും ഡോക്ടർ സി പി എസ് പ്രകാശിനിയുടെയും നാല് മക്കളിൽ മൂന്നാമതായി ജനിച്ച ഒരു ഭാ​ഗ്യവതിയാണ് ഞാൻ. അച്ഛൻ തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളർ ഓഫീസർ ആയിരുന്നു. അമ്മ ആയൂർവേദ ഡോക്ടറാണ്. ബി എ മ്യൂസിക്കിന് ചിറ്റൂർ കോളേജിൽ ഫസ്റ്റോടെ പാസായി വന്നതാണ്.

പക്ഷേ അച്ഛനും അമ്മയും എ ക്ലാസ് ഓഫീസേഴ്സ് ആയതുകൊണ്ട് പാട്ടും കൂത്തും ഒക്കെ എപ്പോഴാണെങ്കിലും നമ്മുടെ കയ്യിൽ ഉണ്ട്. വിദ്യാഭ്യാസമാണ് മുഖ്യമായിട്ട് വേണ്ടത് എന്നുള്ളത് കൊണ്ട് മ്യൂസിക്കിന് ചേർക്കാതെ തൃശ്ശൂർ വിമല കോളേജിൽ ബി എ ഇം​ഗ്ലീഷ് ലിട്രേച്ചറിന് കൊണ്ട് ചേർത്തു. എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ഉള്ള ഏറ്റവും വലിയ വിയോജിപ്പും അതാണ്. എന്റെ ഇഷ്ടത്തിന് അവർ വിട്ടില്ല. അവരുടെ ഇഷ്ടത്തിന് എന്നെ ഫ്രെയിം ചെയ്ത് എടുക്കുക ആയിരുന്നു.

ഇപ്പോൾ പാട്ടേതാണെന്ന് ചോദിച്ചാൽ അതും ഇം​ഗ്ലീഷ് ഏതാണെന്ന് ചോദിച്ചാൽ അതും അറിഞ്ഞൂടാത്ത അവസ്ഥയാണ് എന്റേത്. അതുകൊണ്ട് ഞാൻ എന്റെ മക്കളെ അവർക്ക് ഏതാണോ ഇഷ്ടം ആ സബ്ജക്ട് എടുത്ത് പഠിച്ചോട്ടെ എന്ന ഫ്രീഡം കൊടുത്തിട്ടുണ്ട്. വിമല കേളോജിൽ വച്ച് ഞാൻ ചെയ്യാത്തൊരു തെറ്റിന് കോളേജിൽ നിന്നും പുറത്താക്കി. എഞ്ചിനിയറിം​ഗ് കോളേജിലെ മതിലുകളിലൊക്കെ മയക്കു മരുന്നിന് അടിമയായ മനീഷയെ പുറത്താക്കി എന്ന് പറഞ്ഞാണ് എഴുത്ത് വന്നത്.

അന്ന് ജീവിതം അവസാനിപ്പിച്ചാൽ എന്ത് എന്ന് പോലും തോന്നിയ ഒരു അവസരം ഉണ്ടായിരുന്നു. അങ്ങനെയാണ് എന്നെ പ്രണയിച്ച ആൾ എന്നെ വേണ്ടാന്ന് വച്ച് വേറൊരാളെ കല്യാണം കഴിച്ച് പോയത്. അന്നാ കല്യാണത്തിന് പോയി. ഇയാളുടെ കല്യാണം കഴിഞ്ഞു എന്നൊരു പിക്ചർ എനിക്ക് വേണമായിരുന്നു. എന്റെ കണ്ണീരും കൂട്ടിക്കലർത്തിയാണ് അന്ന് ഞാൻ ചോറ് കഴിച്ചത്. അന്നൊരു വാശി ഉണ്ടായിരുന്നു പ്രണയിച്ച് മാത്രമെ കല്യാണം കഴിക്കൂ എന്ന്. അങ്ങനെയാണ് ഷീൻ ജോർജിനെ ഞാൻ പരിചയപ്പെടുന്നത്. വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചു.

മറ്റേയാൾടെ വാശിക്കല്ലേ നി എന്നെ കല്യാണം കഴിച്ചതെന്ന് ഷീൻ എന്നോട് പറയുമായിരുന്നു. അച്ഛനെയും അമ്മയെയും വിഷമിപ്പിച്ച് ഞാൻ ഇറങ്ങിപ്പോയതാണ്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. പക്ഷേ ഭാര്യ -ഭർത്താവ് എന്ന നിലയിൽ ഞങ്ങൾക്കിടയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ പരസ്പര ബഹുമാനത്തോടെ പിരിയാം എന്ന് ഞങ്ങൾ തീരുമാനിച്ചു. എന്റെ മക്കൾക്ക് നല്ലൊരു അച്ഛനാണ് അദ്ദേഹം.

ഞങ്ങൾ പിരിഞ്ഞപ്പോൾ പലരും പറഞ്ഞു വേറെ കല്യാണം കഴിച്ചൂടെ എന്ന് ചോദിച്ചതാണ്. എന്റെ മക്കളുടെ അച്ഛനാിട്ട് വേറൊരാളെ എനിക്ക് കൊണ്ട് കൊടുക്കാൻ സാധിക്കില്ല. എനിക്ക് ചിലപ്പോൾ വേറെ ഭർത്താവിനെ കിട്ടിയേക്കും. പക്ഷേ തന്തേന മാറ്റാൻ പറ്റില്ല. ഇതിനിടയിൽ ഒരു പ്രസ്ഥാനം തുടങ്ങി. പക്ഷേ പലരും എന്നെ ചതിച്ചു. 200 പവൻ എനിക്ക് നഷ്ടമായി. അവിടെ നിന്നും ഞാൻ വീണ്ടും ജീവിതം തുടങ്ങി. ഇപ്പോൾ ഇവിടെ വന്ന് നിൽക്കുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top