എന്റെ എക്‌സ്പീരിയന്‍സിന് ആ സമയത്ത് ഒരു ഒരു വിലയും ഇല്ലാതാവുകയാണ് ചെയ്യുന്നത്; മനീഷ പറയുന്നു
മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിൽ വാസവദത്തയായി എത്തുന്നത് തൃശൂർ സ്വദേശിയായ മനീഷ സുബ്രമണ്യൻ ആണ്. സീരിയലിലെ ഉടായിപ്പ് അമ്മായിയമ്മയുടെ റോൾ മനീഷയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയ ഒന്നാണ്.
പിന്നാലെയാണ് താരം ബിഗ് ബോസ് മലയാളം സീസണ്‍ 5ലേക്ക് എത്തുന്നത്. ബിഗ് ബോസിലെ നിറ സാന്നിധ്യമായിരുന്നു മനീഷ. പാട്ടു പാടിയും ഗെയിമുകളില്‍ സജീവമായി പങ്കെടുത്തും കൂട്ടത്തിലെ മുതിര്‍ന്ന ആളെന്ന നിലയില്‍ വീടിനെ നിയന്ത്രിച്ചുമെല്ലാം മനീഷ നിറഞ്ഞു നിന്നു
എന്നാല്‍ ഷോയില്‍ അധികനാള്‍ തുടര്‍ന്നു നില്‍ക്കാന്‍ മനീഷയ്ക്ക് സാധിച്ചില്ല. പോയ സീസണിലെ ഏറ്റവും ഞെട്ടിച്ച പുറത്താകലുകൡ ഒന്നായിരുന്നു മനീഷയുടേത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വേദനകളെക്കുറി്ച്ച് സംസാരിക്കുകയാണ് മനീഷ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മനീഷയുടെ തുറന്ന് പറച്ചില്‍.
വേദനകള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. നമുക്ക് ചുറ്റും നന്നായി പാടാന്‍ അറിയാവുന്ന ഒരുപാട് ഗായകരുണ്ട്. എന്നാല്‍ ടിവി തുറന്നാലോ സോഷ്യല്‍ മീഡിയ തുറന്നാലോ നമ്മളെല്ലാം സ്ഥിരം കാണുന്നത് മൂന്ന് നാല് മുഖങ്ങള്‍ മാത്രമാണ്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ആരും തുറന്നു കൊടുക്കാറില്ല. ഈയടുത്ത് ഒരു പ്രോഗ്രാമിന് വേണ്ടി ഒരു ടീം എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ ഏകദേശ എന്റെ പ്രതിഫലം ചോദിച്ചപ്പോള്‍ ഒരു തുക പറഞ്ഞു” മനീഷ പറയുന്നു.
ഇത്രയും തുക നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു 2000 രൂപ കൂടി കൂട്ടിക്കൊടുത്താല്‍ വേറൊരു പ്രമുഖ ആര്‍ട്ടിസ്റ്റിനെ വിളിക്കാമല്ലോ എന്നായിരുന്നു ആ കോര്‍ഡിനേറ്റര്‍ എന്നോട് പറഞ്ഞതെന്നാണ് മനീഷ ഓര്‍ക്കുന്നത്. ഒരു റിയാലിറ്റി ഷോയില്‍ മൂന്നോ നാലോ എപ്പിസോഡില്‍ മാത്രം വന്ന ഒരു ഗായികയാണത്. 32 വര്‍ഷമായി പിന്നണി ഗാനരംഗത്ത് എനിക്ക് എക്‌സ്പീരിയന്‍സുണ്ടെന്നും മനീഷ ചൂണ്ടിക്കാണിക്കുന്നത്.
എന്റെ എക്‌സ്പീരിയന്‍സിന് ആ സമയത്ത് ഒരു ഒരു വിലയും ഇല്ലാതാവുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ ഓരോരുത്തരേയും താരതമ്യം ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും മനീഷ പറയുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചുമൊക്കെ മനീഷ സംസാരിക്കുന്നുണ്ട്.
ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ ഒരുപാട് വിഷമം തോന്നുമായിരുന്നുവെന്നാണ് മനീഷ പറയുന്നത്. പക്ഷെ പിന്നീട് എല്ലാവരും നമ്മളെ ഇഷ്ടപ്പെടണമെന്നില്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായെന്നും താരം പറയുന്നു. എല്ലാവരും നമ്മളെ ഇഷ്ടപ്പെടണമെന്ന് നിര്‍ബന്ധം പിടിക്കരുത്. പക്ഷെ, അവര്‍ നമ്മളോട് തെറ്റുകള്‍ ചെയ്തിട്ടാവണമെന്നില്ലെന്നും താരം പറയുന്നു.
പക്ഷെ മനസിന്റെയുള്ളില്‍ എന്തോ ഒരു ഇഷ്ടക്കേട് വന്നു പോകും. പക്ഷെ വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ മാന്യത ഉണ്ടായിരിക്കണം. എന്നെ റിക്വസ്റ്റ് മാത്രമേ എനിക്കുള്ളൂ. വിമര്‍ശനങ്ങളില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ മുറിക്കരുത് എന്നാണ് മനീഷ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ മനീഷ സംസാരിക്കുന്നുണ്ട്.
ബിഗ് ബോസ് ഒരു പ്രത്യേക പ്‌ളാറ്റ്‌ഫോം തന്നെയാണ്. പലരേയും മുന്നേ അറിയാമായിരുന്നു. തട്ടീം മുട്ടീമില്‍ എന്റെ മകനായി അഭിനയിച്ചത് സാഗര്‍ ആണ്. അവന്‍ എനിക്ക് സ്വന്തം തന്നെയാണ്. ഒമര്‍ ലുലുവിനെ ഞാന്‍ ഒരുപാട് തവണ പണ്ട് ഫോണ്‍ ചെയ്തിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടി. പക്ഷെ അദ്ദേഹം അന്നൊന്നും പ്രതികരിച്ചിട്ടില്ല. ഇപ്പോ ദേ ബിഗ് ബോസില്‍ വച്ച് വീണ്ടും കണ്ടുമുട്ടിയെന്നാണ് മനീഷ പറയുന്നത്.
ഓരോ വ്യക്തികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നമ്മള്‍ പറയുന്ന പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഒരാളെക്കുറിച്ച് നമ്മളുടെ അഭിപ്രായം തുറന്നു പറയുമ്പോള്‍ ഞാന്‍ എന്താണെന്ന് സ്വയം മനസിലാക്കേണ്ടതും പിന്തിരിഞ്ഞു നോക്കേണ്ടതും അത്യാവശ്യമാണെന്നും മനീഷ പറയുന്നു. പലവിധ അഭിപ്രായങ്ങളുള്ള അതേസമയം അഭിപ്രായ വ്യത്യാസങ്ങളുള്ള ആളുകള്‍ ഒത്തു ചേര്‍ന്ന ഒരിടം തന്നെയാണ് ബിഗ് ബോസ് ഷോ. അവിടെ കണ്ടുമുട്ടിയ എല്ലാവരും പ്രിയപ്പെട്ടവര്‍ തന്നെയാണെന്നും മനീഷ പറയുന്നു.