Connect with us

ഭൂമിയിലെ മാലാഖമാര്‍ക്ക് സല്യൂട്ടുമായി മംമ്തയുടെ ‘ലാല്‍ബാഗ്’ പോസ്റ്റര്‍

Malayalam

ഭൂമിയിലെ മാലാഖമാര്‍ക്ക് സല്യൂട്ടുമായി മംമ്തയുടെ ‘ലാല്‍ബാഗ്’ പോസ്റ്റര്‍

ഭൂമിയിലെ മാലാഖമാര്‍ക്ക് സല്യൂട്ടുമായി മംമ്തയുടെ ‘ലാല്‍ബാഗ്’ പോസ്റ്റര്‍

ലോക നഴ്‌സ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് മംമ്ത ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. മംമ്ത നായികയാകുന്ന ‘ലാല്‍ബാഗ്’ ചിത്രത്തിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. നഴ്‌സിന്റെ വേഷത്തില്‍ കുഞ്ഞിനെയും കൈയിലെടുത്ത് നില്‍ക്കുന്നതാണ് പോസ്റ്റര്‍. ‘

തങ്ങളെ അമ്മമാരുടെ കൈകളില്‍ ഏല്‍പ്പിച്ച, ചിരിക്കാന്‍ സഹായിച്ച, ഞങ്ങളുടെ വേദന അവരുടേതായി കണ്ട, സ്വന്തം കുടുബത്തോടൊപ്പം നില്‍ക്കാന്‍ വീട്ടില്‍ പോകാതെ രാത്രിയും ഞങ്ങളോടൊപ്പം ജോലി ചെയ്ത, ഇപ്പോള്‍ ഈ കോവിഡ് 19 മഹാമാരിയുടെ സമയത്ത് നിസ്വാര്‍ത്ഥമായി കഠിനമായി പ്രയത്‌നിച്ച് ലക്ഷങ്ങളെ രക്ഷിച്ച ഓരോരുത്തര്‍ക്കും വലിയ സല്യൂട്ട്’ എന്നാണ് മംമ്ത പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സായാണ് മംമ്ത വേഷമിടുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ഒരു കുടുംബചിത്രമാകും എന്നാണ് സൂചനകള്‍.

mamtha mohandas

More in Malayalam

Trending

Recent

To Top