Connect with us

ഖത്തറിനും കുവൈത്തിനും പിന്നാലെ മമ്മൂട്ടി-ജ്യോതിക ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി സൗദി

Malayalam

ഖത്തറിനും കുവൈത്തിനും പിന്നാലെ മമ്മൂട്ടി-ജ്യോതിക ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി സൗദി

ഖത്തറിനും കുവൈത്തിനും പിന്നാലെ മമ്മൂട്ടി-ജ്യോതിക ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി സൗദി

മമ്മൂട്ടിയുടെ ‘കാതല്‍ ദ് കോര്‍’ എന്ന പുതിയ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു.

യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. കാതല്‍ മുന്നോട്ട് വയ്ക്കുന്ന വിഷയമാണ് വിലക്കിന് കാരണമായത്. ഈ മാസം 23നായിരുന്നു ചിത്രം സൗദിയില്‍ റിലീസ് ചെയ്യാനിരുന്നത്.

ഗള്‍ഫിലെ തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ളത്. മമ്മൂട്ടി ചിത്രങ്ങള്‍ മികച്ച കളക്ഷനും ഇവിടെ നിന്നും നേടുന്നു.

മമ്മുട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കാതല്‍ ദ് കോര്‍’ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേയ്ക്ക് ജ്യോതിക തിരിച്ചെത്തുന്നത്. സ്വവര്‍ഗ ലൈം ഗികത പോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് പൊതുവെ ഗള്‍ഫ് നാടുകളില്‍ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.

More in Malayalam

Trending

Recent

To Top