Malayalam Breaking News
രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്‌ടമായ ലിനുവിൻ്റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി !
രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്‌ടമായ ലിനുവിൻ്റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി !
By
പ്രളയ ദുരന്തത്തിൽ സഹായ ഹസ്തവുമായി മുന്നിട്ട് ഇറങ്ങിയതാണ് ലിനു . പക്ഷെ ലിനുവിന്റെ ജീവനാണ് പ്രളയമെടുത്തത് . ഇപ്പോൾ മമ്മൂട്ടി ലൈനുവിന്റെ കുടുംബത്തിന് ആശ്വാസമേകാൻ തയ്യാറാക്കുകയാണ്.
ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നത്. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. മമ്മൂട്ടിയെപോലുള്ളവരുടെ വാക്കുകള്‍ ധൈര്യവും ആശ്വാസവും നല്‍കുന്നുവെന്നും ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ട് പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ലിനു അപടത്തില്‍പ്പെട്ടത്. മഴ ശക്തമായതോടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലിനുവും കുടുംബവും ക്യാമ്ബിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തിന് പോയപ്പോഴാണ് അപകടം സംഭവിക്കുന്നത്. പിന്നീട് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാമ്ബിലേക്കാണ് എത്തിച്ചത്്.
mammootty’s helping hands towards linu’s family
