Connect with us

പാളയവും , പദ്മനാഭനും , ജനറലാശുപത്രിയും ! തിരുവനന്തപുരം നിറയുന്ന പട്ടാഭിരാമൻ !

Malayalam Breaking News

പാളയവും , പദ്മനാഭനും , ജനറലാശുപത്രിയും ! തിരുവനന്തപുരം നിറയുന്ന പട്ടാഭിരാമൻ !

പാളയവും , പദ്മനാഭനും , ജനറലാശുപത്രിയും ! തിരുവനന്തപുരം നിറയുന്ന പട്ടാഭിരാമൻ !

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന കണ്ണൻ താമരക്കുളം ചിത്രമാണ് പട്ടാഭിരാമൻ . ജയറാമാണ് ചിത്രത്തിൽ നായകൻ . തിരുവനന്തപുരമാണ് സിനിമയിൽ നിറഞ്ഞു നില്കുന്നത്.
സെക്രട്ടേറിയറ്റും, വെട്ടിമുറിച്ച കോട്ടയും, പത്മനാഭസ്വാമി ക്ഷേത്രവും പാളയവും ജനറൽ ആശുപത്രിയുമൊക്കെ ചിത്രത്തിലും ട്രെയിലറിലും നിറയുന്നത്.

തിരുവനന്തപുരത്തിന്റെ തനിമ വിളിച്ചോതുന്ന രീതിയിലാണ് പോസ്റ്റർ ചെയ്തിരിക്കുന്നതും. ചിത്രീകരണവും തിരുവനന്തപുരത്താണ്. അയ്യർ ദി ഗ്രേറ്റ് എന്ന സബ് ഹെഡിങ്ങോട് കൂടിയാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ വന്നത്.

മാധുരി ബ്രഗാൻസ, പാർവതി നമ്പ്യാർ, ലെന എന്നിവർ ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, രമേശ് പിഷാരടി, സായികുമാർ, നന്ദു, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ഇടവേള ബാബു, കുഞ്ചൻ, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, വനിതാ കൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ്, അഞ്ജലി, തെസ്നിഖാൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. രചന: ദിനേശ്‌ പള്ളത്ത്, ക്യാമറ:രവിചന്ദ്രൻ, സംഗീതം: എം. ജയചന്ദ്രൻ, ഗാനരചന: കൈതപ്രം, മുരുഗൻ കാട്ടാക്കട, പശ്ചാത്തല സംഗീതം: സാനന്ദ് ജോർജ്.

thiruvananthapuram and pattabhiraman movie

More in Malayalam Breaking News

Trending

Recent

To Top