പീറ്റർഹൈനിന്റെ കിടിലൻ ആക്ഷനിൽ ഡ്യൂപ്പില്ലാതെ മമ്മൂട്ടി !! വാർത്ത പുറത്തു വിട്ടത് സംവിധായകൻ; കയ്യടിച്ചു സോഷ്യൽ മീഡിയയും സിനിമ പ്രേമികളും….
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുര രാജയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ മുൻപ് തിയ്യേറ്ററുകളെ ഇളക്കിമറിച്ച് പോക്കിരി രാജയിലെ ‘രാജ’ എന്ന മാസ്സ് ഗുണ്ടയായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ ആക്ഷന്‍ രംഗങ്ങൾ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. മുൻപ് വടക്കന്‍ വീരഗാഥയിലും ജാക്ക്‌പ്പോട്ടിലുമെല്ലാം സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളിലൂടെ വിസ്‍മയിപ്പിച്ചിട്ടുള്ള മമ്മൂട്ടി പോക്കിരിരാജയിലും ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലാ എന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്.
ഇപ്പോള്‍ വലിയ കാന്‍വാസിലുള്ള ഒരു ആക്ഷന്‍ രംഗമാണ് ചിത്രീകരിക്കുന്നതെന്നും ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം ചിത്രം പൂര്‍ത്തീകരിക്കുന്നതെന്നും വൈശാഖ് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ ഇറങ്ങിയ ചില ചിത്രങ്ങളില്‍ കസബയിലും മാസ്റ്റര്‍പീസിലും അബ്രഹാമിന്റെ സന്തതികളിലുമാണ് മമ്മൂട്ടിയുടെ മികച്ച ആക്ഷന്‍ പ്രകടനങ്ങള്‍ ആരാധകര്‍ കണ്ടത്. എന്നാല്‍ അതിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ കൊറിയോഗ്രഫിയായിരിക്കും മാമാങ്കത്തിലും മധുരരാജയിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്. മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടെ താരത്തിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...