Connect with us

മമ്മൂട്ടിയുടെ ആ വാക്ക് എന്നെ സ്പര്‍ശിച്ചു; ആ വാശിയിൽ ഉണ്ടായ സിനിമയാണത്’; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്!

Actor

മമ്മൂട്ടിയുടെ ആ വാക്ക് എന്നെ സ്പര്‍ശിച്ചു; ആ വാശിയിൽ ഉണ്ടായ സിനിമയാണത്’; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്!

മമ്മൂട്ടിയുടെ ആ വാക്ക് എന്നെ സ്പര്‍ശിച്ചു; ആ വാശിയിൽ ഉണ്ടായ സിനിമയാണത്’; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാവധായകനാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണ് ‘അര്‍ത്ഥം’ എന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. തന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ കുഴപ്പം നിങ്ങള്‍ക്കാണ് എന്ന് മമ്മൂട്ടി പറഞ്ഞത് തന്നെ സ്പര്‍ശിച്ചുവെന്നും അത് വെല്ലുവിളിയായി സ്വീകരിച്ചതില്‍ നിന്നുമാണ് അര്‍ഥമെന്ന സിനിമ ഉണ്ടായതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണ് ‘അര്‍ത്ഥം’. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ലും ‘ഗാന്ധിനഗറി’ലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ”നിങ്ങളുടെ നാടോടിക്കാറ്റു പോലെ വരവേല്‍പ്പു പോലെ ഒരു സിനിമ വേണം. എനിക്ക് ധാരാളം ഹിറ്റുണ്ട്. പക്ഷേ, എന്നെ വച്ച് നിങ്ങള്‍ക്കൊരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ കുഴപ്പം നിങ്ങള്‍ക്കാണ്.’

‘അത് എന്നെ സ്പര്‍ശിച്ചു. ഒരു വെല്ലുവിളിയായി. ആ ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് ‘അര്‍ത്ഥം’. തിരക്കഥ വേണു നാഗവള്ളിയുടെതാണ്. രണ്ടു കാര്യമാണ് ഞാന്‍ പറഞ്ഞത്, ‘സിനിമ ഓടണം പക്ഷേ, നിലവാരം പോകാനും പാടില്ല’ അങ്ങനെയാണ് ബെന്‍ നരേന്ദ്രന്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രം ഉണ്ടാകുന്നത്.’

‘വടക്കു നോക്കിയന്ത്ര’ത്തിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനി വരും. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തും. മമ്മൂട്ടിയുടെ ശബ്ദം, ഹെയര്‍സ്‌റ്റൈല്‍, വേഷം ഇ തെല്ലാം കൊതിപ്പിക്കുന്ന രീതിയില്‍ ഉണ്ടാക്കിയതാണ്. ആളുകള്‍ക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടണം എന്നു തന്നെ കരുതിക്കൊണ്ട്. അങ്ങനെ ഒറ്റ സിനിമയേ ചെയ്തുള്ളൂ, അത് ‘അര്‍ത്ഥം’മാണ്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

വേണു നാഗവള്ളിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് അര്‍ത്ഥം. മമ്മൂട്ടി, ശ്രീനിവാസന്‍, മുരളി, ശരന്യ എന്നിവരോടൊപ്പം ജയറാം പാര്‍വതി, മാമുക്കോയ, ഫിലോമിന, മോഹന്‍ രാജ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി, ജഗന്നാഥ വര്‍മ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോണ്‍സണ്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top