Connect with us

ദൈവവും കൈവിട്ട പാവം ദിലീപേട്ടൻ ; സമയദോഷവും അറം പറ്റിയ സിനിമാപ്പേരും ; വെൽക്കം ടു സെൻട്രൽ ജയിൽ മുതൽ വഴികാട്ടികളുടെ മുഖചിത്രത്തിലെ “നാഥൻ” വരെ; സദാനന്ദന്റെ സമയം എന്ന് നന്നാകുമോ എന്തോ ?!

Malayalam

ദൈവവും കൈവിട്ട പാവം ദിലീപേട്ടൻ ; സമയദോഷവും അറം പറ്റിയ സിനിമാപ്പേരും ; വെൽക്കം ടു സെൻട്രൽ ജയിൽ മുതൽ വഴികാട്ടികളുടെ മുഖചിത്രത്തിലെ “നാഥൻ” വരെ; സദാനന്ദന്റെ സമയം എന്ന് നന്നാകുമോ എന്തോ ?!

ദൈവവും കൈവിട്ട പാവം ദിലീപേട്ടൻ ; സമയദോഷവും അറം പറ്റിയ സിനിമാപ്പേരും ; വെൽക്കം ടു സെൻട്രൽ ജയിൽ മുതൽ വഴികാട്ടികളുടെ മുഖചിത്രത്തിലെ “നാഥൻ” വരെ; സദാനന്ദന്റെ സമയം എന്ന് നന്നാകുമോ എന്തോ ?!

ജനപ്രിയ നായകനായി മലയാള സിനിമാ ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന നക്ഷത്രമാണ് ദിലീപ്. ഈ നക്ഷത്രത്തിളക്കം മങ്ങിയത് 2017 മുതലാണ്. ശുക്രൻ ഉച്ചിയിലുദിച്ചപ്പോൾ വേണ്ടാത്ത പണിയ്‌ക്കൊക്കെ പോയിട്ട് ഇപ്പോൾ ദേ കണ്ടക ശനി കൊണ്ടുപോകാൻ കാത്തുനിൽക്കുകയാണ് പാവം ദിലീപേട്ടനെ.

പക്ഷെ…..” ഞാൻ വരൂല….” എന്നും പറഞ്ഞ് പിണങ്ങി നിൽക്കുന്ന ദിലീപേട്ടന് പിന്തുണയുമായി ചില്ലറക്കാരല്ല മുന്നിലുള്ളത്. ഇന്നലെയായിരുന്നു വനിതകളുടെ വഴികാട്ടി ദിലീപേട്ടനെ വൈറ്റ് വാഷ് ചെയ്ത് കുട്ടപ്പനാക്കി രംഗത്തിറക്കിയത്. അതോടെ , എങ്ങനെ വെള്ളപൂശാം എന്ന് കണക്കുകൂട്ടിയിരുന്ന പല മുൻനിര താരങ്ങളും കൈയിലുള്ള പൈന്റുമായി രംഗത്തുവന്നു.

അതിൽ കുട്ടികളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന സാന്ദ്ര തോമസ് ആ ചിത്രത്തിലും കുട്ടികളെ മാത്രമേ കണ്ടോളു… ” ‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട്‌ ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു.”

മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു. എന്നത് എടുത്തുപറയേണ്ടതുണ്ട്. ഈ ഒരു അനുകമ്പയാണ് ഏതൊരു റേപ്പിസ്റ്റും ആഗ്രഹിക്കുന്നത്. ഇതിപ്പോൾ നാളെയൊരുദിവസം കടന്നുവന്ന കനൽ വഴികൾ എന്ന ടാഗ്‌ലൈനിൽ ഗോവിന്ദ ചാമിയുടെ കുടുംബത്തെ വഴികാട്ടികൾ എടുത്തു മുഖചിത്രമാക്കിയാൽ, അയാളുടെ അറ്റു പോയ കൈ ഓർത്ത് സഹതപിക്കുമല്ലോ?” ഏതായാലും ആ വിശാല മനസ് കാണാതെ പോകരുത്.

പിന്നെ എന്തിനും ഏതിനും വ്യക്തമായി നിലപാടെടുക്കുന്ന ഹരീഷ് പേരാടിയും വന്നു നിലപാടുമായിട്ട്… ” മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിൽ ചികിത്സയ്ക്ക് പോകാമെങ്കിൽ ദിലീപിന്റെ കവർ വനിതയ്ക്ക് പ്രസിദ്ധീകരിക്കാമെന്നാണ് പുള്ളിക്കാരൻ പറയുന്നത്. ഇതിലും നല്ലത് മുഖ്യമന്ത്രി രാജിവെക്കണം എന്നങ്ങ് പറഞ്ഞുവിട്ടൂടായിരുന്നോ ?

പിന്നെ കൂടുതൽ ഒന്നും പറയാതെ ഒരു ലവ് ഇട്ട് അരുൺഗോപിയും ഉള്ള പൈയിന്റ് പൂശിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ രാമലീലയുടെ സംവിധായകനാണ് അരുൺ ഗോപി.

ഈ രാമലീലയിലേക്ക് വന്ന സ്ഥിതിയ്ക്ക് അതും കൂട്ടി പറയണമല്ലോ? ദിലീപ് ചിത്രം രാമലീല വിജയിച്ചതിനെത്തുടര്‍ന്ന് ദിലീപിന്റെ കഷ്ടകാലം മാറിയെന്ന തരത്തിൽ ഒരു ജോത്സ്യന്റെ പ്രവചനം ഉണ്ടായിരുന്നു. ഒരിടയ്ക്ക് ഇടതുപോലെ സോഷ്യൽ മീഡിയ അലക്കി തേച്ച വാർത്തയാണ് ഇതും. ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളും
അതോടെ പുറത്തുവന്നിരുന്നു .

അങ്ങനെ 2017 ൽ കേസ് നടക്കുന്ന സമയത്ത് ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ കുടുംബാഗങ്ങളുംആരാധകരും ഒറ്റയിരുപ്പായിരുന്നു. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിയത്. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി.

ദിലീപിന്റെ ഉയര്‍ച്ചകള്‍ മാത്രമല്ല വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അതങ്ങ് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് ഇതേ ജോത്സ്യനെ തേടി പിടിച്ചു ജാതകവും നാളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ജോത്സ്യന്റെ വെളിപ്പെടുത്തല്‍.

ശനിമാറാന്‍ സമയം എടുക്കും എന്നും അതുവരെ മൗനം പാലിക്കു എന്നും ജോത്സ്യന്‍ പറഞ്ഞതായി പറഞ്ഞിരുന്നു. ഇനി നിങ്ങളൊക്കെ വിവാദ വഴികാട്ടി മാസിക വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു. അല്ല,,,, ഈ വാർത്തയും ട്രോളും എല്ലാം കൊണ്ടും വനിത ഒന്ന് പുഷ്പ്പിച്ചിരിക്കുകയാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും കേമമാണ്.

“എന്റെ യുദ്ധം സത്യം ജയിക്കാൻ… എന്ന തലക്കെട്ടിൽ ആദ്യം തന്നെ മനോഹരമായ വാചകങ്ങളാണ് എഴുതിച്ചേർത്തിരിക്കുന്നത്.

“അഞ്ചു വർഷത്തിനിപ്പുറം ദിലീപും കാവ്യയും മീനാക്ഷിയും പിന്നെ മഹാലക്ഷ്മിയും വീണ്ടും ക്യാമറയ്ക്ക് മുന്നിൽ. പക്ഷെ, കഴിഞ്ഞ നാളുകളിൽ ഏറിയ പങ്കും കൊടുങ്കാറ്റിൽ ഉലയുന്ന കപ്പലായിരുന്നു ദിലീപിന്റെ യാത്ര. അതുകൊണ്ട് കണ്ണ് നിറഞ്ഞവരും കയ്യടിച്ചവരും ഒരുപാടുണ്ട്. സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്നു കമന്റിട്ട് പൊട്ടിചിരിച്ചവരും ഏറെ…” വായനക്കാർക്ക് അനുകമ്പ തോന്നുന്ന വാക്കുകളാണ്.

“ഇതിപ്പോൾ സമയദോഷം എന്നല്ലാതെയെന്ത് പറയാൻ!!!…. രാമലീല ഹിറ്റായപ്പോൾ ദിലീപേട്ടൻ ഒന്ന് തലപൊക്കിയതാണ്… ഇപ്പോൾ കേശു ഈ വീടിന്റെ നാഥൻ കത്തിനിൽക്കുകയാണ്. പക്ഷെ കത്തിനിൽക്കുന്നത് എയറിലാണന്നാണ് കേട്ടത്… കേശുവിനു മാത്രം നാഥനില്ലാതെയായിപ്പോയല്ലോ…

വെൽക്കം ടു സെൻട്രൽ ജയിൽ ഇറങ്ങി അടുത്ത വര്ഷം ദിലീപ് സെൻട്രൽ ജയിലിൽ ജോർജേട്ടൻസ് പൂരം വന്നതോടെ ദിലീപിന് പൂരമായിരുന്നു… ഇപ്പോഴിതാ നാഥനായ കേശു… ഈ അറം പറ്റുന്ന സിനിമാ പേരുകളും അന്നും ചർച്ചയായതാണ്.. ഇത് സമയദോഷമാണോ അതോ വരുത്തിവച്ച ദോഷമാണോ എന്നുള്ളത് വിധി വന്നാലെങ്കിലും അറിയാൻ സാധിക്കുമോ എന്നാണ് സംശയിക്കുന്നത്., ഇത്രയധികം തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും കേസ് പോകുന്നത് അതിജീവിതയുടെ ഭാഗത്തെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെ ആണെങ്കിൽ കേസിൽ നിന്ന് പുഷ്പം പോലെ തലയൂരാൻ ജനപ്രിയ നടന് സാധിച്ചെന്നു വരും.

പ്രിവിലേജ്‌ഡ്‌ ആയിട്ടുള്ള , അഡ്വാൻറ്റേജ് എടുക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുന്ന ഒരു പ്രമുഖ നടൻ തെറ്റ് ചെയ്താൽ നീതിന്യായ വ്യവസ്ഥയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണോ?. അതോ ആക്രമിക്കപ്പെട്ട നായിക അതിജീവിച്ചത് കൊണ്ട് കേസ് വേണ്ടന്നാണോ? അതിജീവിച്ച നായിക ആത്മഹത്യയിലേക്കോ വിഷാദ രോഗത്തിലേക്കോ പോയാൽ മാത്രമേ ഇത്തരം കേസിൽ ചർച്ചകൾ ചെയ്യേണ്ട കാര്യമുള്ളൂ എന്നാണോ? ഇത്തരം ചോദ്യങ്ങൾ സമൂഹത്തിൽ നിന്നും ഉയർന്നാലും , പ്രതി എന്ന് ആരോപിക്കപ്പെടുന്നയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നാണ് ഏവരും പറയുന്നത്.

തെറ്റ് നിയപരമായി തെളിയിക്കാത്തിടത്തോളം ചെയ്ത പ്രവർത്തി തെറ്റാകുന്നില്ല എന്ന അർഥം ഈ കേസിൽ വരാനുള്ള സാധ്യത ഉണ്ട്. വനിതകളുടെ വഴികാട്ടിയായ പ്രമുഖ മാസികയിൽ കുടുംബചിത്രവുമായിട്ടെത്തിയ നാഥന്റെ വിശേഷം വായിച്ചപോലെ , ഒരുനാൾ നിരപരാധിയെന്ന് വിധിപറഞ്ഞ് ഈ നാഥന്റെ അതിജീവിതത്തിന്റെ ആത്മകഥ വായിക്കേണ്ടി വരുമ്പോൾ ഇരയാക്കപ്പെട്ട നടിയുടെ ഭാഗം എന്തായിട്ട് ചിത്രീകരിക്കും എന്നും ഓർക്കണം.

about dileep

More in Malayalam

Trending

Recent

To Top