Connect with us

എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്, പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍, പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്; തുറന്ന് പറഞ്ഞ് ബാല

Malayalam

എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്, പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍, പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്; തുറന്ന് പറഞ്ഞ് ബാല

എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്, പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍, പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്; തുറന്ന് പറഞ്ഞ് ബാല

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ പലതവണ പറഞ്ഞിട്ടും ഇരുവരുടെയും മതത്തെ കുറിച്ചുള്ള കമന്റുകളും മെസേജുകളുമാണ് വീണ്ടും വീണ്ടും വന്ന് കൊണ്ടിരിക്കുന്നത് എന്നാണ് ബാല പറയുന്നത്. എലിസബത്തോ താനോ മതം മാറുമോ എന്ന മെസേജുകളാണ് വരുന്നത്. തങ്ങള്‍ക്ക് മതമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച മോശമായി സംസാരിക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാണ്. നിരന്തരമായി ഫോണ്‍ വിളിച്ചും അല്ലാതെയുമുള്ള ആക്രമണങ്ങള്‍ കൂടി വരുകയാണെന്നും താരം പുതിയ വീഡിയോയില്‍ പറയുന്നു.

ബാലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ‘എലിസബത്ത് ഡോക്ടറാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന് വേണ്ടിയൊരു ഓപ്പറേഷന്‍ ഉണ്ട്. ഞങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് ആ ഓപ്പറേഷന് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷെ ഈ കൊവിഡ് സമയത്ത് കഷ്ടപ്പെട്ട് സമ്പാതിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ?

നാല് പേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു’ എന്നും ബാല പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എലിസബത്ത് സംഗീതോപകരണങ്ങള്‍ വായിക്കുകയും പിന്നണിയില്‍ ബാല പാട്ട് പാടുന്നതുമായ വീഡിയോ താരം പങ്കുവെച്ചിരുന്നു. ഒപ്പം ബാലയുടെ അമ്മയ്‌ക്കൊപ്പമുള്ള ചില നിമിഷങ്ങളും കാണിച്ചിരുന്നു. ഇതെല്ലാം കണ്ട് ബാല സന്തോഷത്തിലിരിക്കണമെന്ന ഉപദേശം നല്‍കി കൊണ്ട് നിരവധി പേരും എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ബാലയ്ക്കും എലിസബത്തിനുമെതിരെ നെഗറ്റീവ് കമന്റുകളാണ് വന്നിരുന്നത്. തന്നെ കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഭാര്യയെ കുറിച്ച് മോശം പറഞ്ഞാല്‍ നോക്കി നില്‍ക്കില്ലെന്നും ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ബാല സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രിയപ്പെട്ട നിമിഷം ഓരോന്നായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്നത്. ഇതിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

ആ പാവം അമ്മയുടെ സന്തോഷം കണ്ടോ? ഇതുപോലെയുള്ള സ്‌നേഹമായമായ വീഡിയോസ് ഇടുകയാണ് വേണ്ടതെന്ന് ചില ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കൊള്ളട്ടെ. പാടികൊള്ളട്ടെ? പരമാര്‍ത്ഥ ഹൃദയര്‍ ദൈവത്തെ കാണും. ജീവിക്കുമ്പോള്‍ ഇഷ്ട്ടം ഉള്ളവരുടെ കൂടെ ലളിതമായി ജീവിക്കണം. ഇതാണ് ബാലക്ക് ചേര്‍ന്ന ഒരു ജീവിതം. കുഞ്ഞിനെ ഇപ്പോളും സ്‌നേഹിക്കുക. അമൃത ഇത്രയും ആയതിനു വഴി ഒരുക്കിയത് ബാലയാണ്. ഇപ്പോള്‍ അവര്‍ വല്ല്യ ആളായി. ഉണ്ടാക്കിയതിന്റെ ഒരു ഭാഗം അവര്‍ക്കു കൊടുത്തിട്ടും ഇന്നും കൊച്ചിനെ കാത്തിരിക്കുന്നു ബാല.

ഏഴ് വര്‍ഷം കോടതി കയറി. ഇതൊക്കെ മതി ഒരു മനുഷ്യനെ മനസ്സിലാക്കാന്‍. നിങ്ങള്‍ സന്തോഷം അര്‍ഹിക്കുന്നു. ഈ അവസ്ഥ അനുഭവിച്ച എനിക്ക് അത് മനസ്സിലാകും. നല്ല ഒരു പെണ്‍കുട്ടിയാണ് എലിസബത്ത്. ബാലയുടെ അമ്മയുടെ ചിരി നോക്കു. മാതാപിതാക്കള്‍ ഹാപ്പി ആണ്. അതാണ് വേണ്ടത്. അതുപോലെ ബാലയും എലിസബത്തും എന്നും ഇതേ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കാന്‍ ശ്രമിക്കണമെന്നും തുടങ്ങി നിരവധി കമന്റാണ് ബാലയുടെ പോസ്റ്റിന് താഴെ വന്ന് നിറയുന്നത്.

More in Malayalam

Trending

Malayalam