Malayalam
മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ എന്ന് ശോഭന; തൊഴുതുകൊണ്ട് മലയാളികളോട് ഒരിക്കലും ചോദിയ്ക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിക്കുന്നതെന്ന് മഞ്ജു വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിമാരുടെ വാക്കുകള്‍
മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ എന്ന് ശോഭന; തൊഴുതുകൊണ്ട് മലയാളികളോട് ഒരിക്കലും ചോദിയ്ക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിക്കുന്നതെന്ന് മഞ്ജു വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി നടിമാരുടെ വാക്കുകള്‍
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ശോഭനയും മഞ്ജു വാര്യരും. നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.
എങ്കിലും ഒരിടെ തിരിച്ചെത്തിയിരുന്നു. അടുത്തിടെ ശോഭനയുടെ അഭിനയ ജീവിതത്തിന്റെ 38 വര്‍ഷങ്ങള്‍ ആഘോഷമാക്കിയിയിരുന്നു. ഒരു ചാനലില്‍ മധുരം ശോഭനം പരിപാടിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. ലക്ഷകണക്കിന് കാഴ്ചക്കാരെ സമ്മാനിച്ച ഷോയില്‍ ശോഭനയോടുള്ള തങ്ങളുടെ ഇഷ്ടം താരങ്ങള്‍ തുറന്നു പറയുന്നുണ്ട്. വൈകാരിക നിമിഷങ്ങള്‍ മുതല്‍ പൊട്ടിച്ചിരി സമ്മാനിച്ച രംഗങ്ങള്‍ വരെ ഷോയില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മഞ്ജുവും ശോഭനയും തമ്മില്‍ നടക്കുന്ന മധുരമായ സംഭാഷണങ്ങള്‍ ആണ് വൈറലാകുന്നത്.
മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ എന്ന ശോഭനയുടെ ചോദ്യത്തിന് തൊഴുതുകൊണ്ടാണ് മഞ്ജു മറുപടി നല്കുന്നത്. മലയാളികളോട് ഒരിക്കലും ചോദിയ്ക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്. ഞാന്‍ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ചേച്ചി. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ഒറിജിനല്‍ വിഷ്വലിലേക്ക് ആണ് പോകുക. അത്രയും മാജിക്കല്‍ ആയിരുന്നു അതിന്റെ വിഷ്വല്‍സ് എല്ലാം- മഞ്ജു പറയുന്നു.
ശോഭനച്ചേച്ചിയുടെ അടുത്തിരുന്ന് ഈ പ്രൊഫോര്മന്‌സ് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഓട്ടക്കണ്ണിട്ട് ഞാന്‍ ചേച്ചിയെ ഇടക്ക് വീക്ഷിച്ചിരുന്നുവെന്നും മഞ്ജു പറയുന്നു. ചേച്ചിയുടെ അടുത്ത് ഇരിക്കുമ്പോള്‍ ഞാന്‍ എപ്പോഴും വേറെ ഒരു ലോകത്താണ് എന്ന് മഞ്ജു പറഞ്ഞതും, എനിക്ക് ഇവരെ കാണുന്നത് ഒരു ഫാന്‍ മോമെന്റ്‌റ് ആണെന്ന് പറയുകയാണ് ശോഭന.
മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഒരുപാട് ഇങ്ങനെ കൈ ചേര്‍ത്തുപിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. എല്ലാവര്ക്കും ജോലി തിരക്കുകള്‍ ആയിരിക്കുമല്ലോ. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണ് എങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. അവള്‍ക്ക് സംസാരിക്കാന്‍ ഉള്ളത് പറയും, ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും, അത്രയും ജെനുവിന് ആണ് അവള്‍. ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജു- ശോഭന വാചാലയാകുന്നു.
ഞാന്‍ മഞ്ജു ജിയുടെ അടുത്ത് ഞാന്‍ ഇപ്പോള്‍ ചോദിക്കുകയാണ്, നൃത്തമാണോ അഭിനയം ആണോ കൂടുതല്‍ സന്തോഷം നല്‍കുന്നത് എന്ന്. ശോഭനയുടെ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി,
‘എനിക്ക് രണ്ടില്‍ നിന്നും കിട്ടുന്ന സന്തോഷം വേറെ വേറെ ആണ്. പക്ഷെ എനിക്ക് സന്തോഷം താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടും എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഏതാണ് കൂടുതല്‍ സന്തോഷിപ്പിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല ചേച്ചി. രണ്ടും നൂറുശതമാണ് ആത്മാര്‍ത്ഥമായിട്ടാണ് ചെയ്യുന്നത്. ചേച്ചി നിങ്ങള്‍ എന്റെ വലിയ ഒരു ഇന്‍സ്പിരേഷന്‍ ആണ്’, മഞ്ജുവിന്റെ വാക്കുകള്‍.
കുട്ടിക്കാലം മുതല്‍ക്ക് എനിക്ക് വലിയ ഇന്‍സ്സ്പിരേഷന്‍ ആയിരുന്നു ചേച്ചി. ഞാന്‍ അത് എവിടെ വേണം എങ്കിലും ഇനിയും ഇനിയും പറയും, പറഞ്ഞു കൊണ്ടേ ഇരിക്കും. എല്ലാവര്‍ക്കും അങ്ങനെ തന്നെ ആയിരിക്കും. ദൈവത്തിനു തുല്യം എന്ന് പറയുന്നതുപോലെ ഒരു ഇമേജ് ആയിരുന്നു എനിക്ക്. ബാംഗ്ലൂരില്‍ വച്ചാണ് ചേച്ചിയെ ഞാന്‍ ആദ്യമായി കാണുന്നത്. ചേച്ചിയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് ഞാന്‍ വേദിയില്‍ കരഞ്ഞുകൊണ്ടിരിക്കുകയിരുന്നു ചേച്ചി എന്നും മഞ്ജു പറയുന്നു.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.