Connect with us

അച്ഛന് ശ്വാസമുട്ട് ഉണ്ടായിരുന്നു.., വിളിച്ചപ്പോള്‍ താന്‍ വരുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്; തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് പറഞ്ഞ് മകന്‍ ഷോബി തിലകന്‍

Malayalam

അച്ഛന് ശ്വാസമുട്ട് ഉണ്ടായിരുന്നു.., വിളിച്ചപ്പോള്‍ താന്‍ വരുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്; തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് പറഞ്ഞ് മകന്‍ ഷോബി തിലകന്‍

അച്ഛന് ശ്വാസമുട്ട് ഉണ്ടായിരുന്നു.., വിളിച്ചപ്പോള്‍ താന്‍ വരുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്; തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് പറഞ്ഞ് മകന്‍ ഷോബി തിലകന്‍

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ഇപ്പോഴും പ്രേക്ഷക മനസില്‍ തിളങ്ങി നില്‍ക്കുന്ന അനശ്വര നടനാണ് തിലകന്‍. 2012 സെപ്റ്റംബര്‍ 24 ന് ആയിരുന്നു മലയാളികളുടെ പ്രിയ താരം തിലകന്‍ മരണപ്പെടുന്നത്. ഇപ്പോഴിതാ തിലകന്റെ അവസാന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് മകന്‍ ഷോബി തിലകന്‍.

അച്ഛനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്റെ അന്ന് രാത്രി 11 മണിക്ക് അച്ഛന് മരുന്നും നല്‍കി കിടത്തി ഉറക്കിയിട്ടാണ് താന്‍ ഉറങ്ങാന്‍ വേണ്ടി പോകുന്നത്. അന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു കൂടെ കിടക്കാമെന്ന്. എന്നാല്‍ അച്ഛന്‍ അത് സമ്മതിച്ചില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാമെന്ന് പറഞ്ഞാണ് എന്നെ വിടുന്നത്.

അന്ന് രാത്രി ഒരു മണിയായപ്പോള്‍ അച്ഛന്‍ എന്നെ വിളിക്കുകയായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അച്ഛന്‍ എഴുന്നേറ്റ് ഇരിക്കുകയാണ്. രാത്രി കിടക്കാന്‍ പോകുന്നതിന് തൊട്ട് മുന്‍പ് വരെ ആശുപത്രിയില്‍ പോകാന്‍ താന്‍ വിളിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല. അച്ഛന് ശ്വാസമുട്ട് ഉണ്ടായിരുന്നു. വിളിച്ചപ്പോള്‍ താന്‍ വരുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. വീണ്ടും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ചൂടായി. അപ്പോഴാണ് അച്ഛന്‍ ദേഷ്യപ്പെടുന്നത്. എന്നെ ഹോസിപിറ്റലില്‍ കൊണ്ടു പോകാന്‍ ഞാന്‍ പറയും അപ്പോള്‍ കൊണ്ട് പോയാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രാത്രി ഞാന്‍ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ സമ്മതിക്കുകയായിരുന്നു. കാറില്‍ പോണ്ട ആംബുലന്‍സില്‍ പോയാല്‍ മതി എന്ന് പറഞ്ഞു. അച്ഛന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് താന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഏകദേശം ശാസ്തമംഗലത്ത് എത്തുമ്പോഴളാണ് സുഖമില്ലാതെ വരുന്നത്. അപ്പോഴേയ്ക്കും ബോധം പോയി. അതുവരെ അച്ഛന്‍ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒന്നും സംസാരിച്ചിരുന്നില്ലെന്ന് അച്ഛന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് ഷോബി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending