ജോജു വിഷയത്തില്‍ പ്രതികരണവുമായി സിനിമാ സംഘടന ഫെഫ്ക. ജോജു ജോര്‍ജ് എടുത്ത നിലപാട് അദ്ദേഹത്തിന്റെ മാത്രം തീരുമാനം ആണെന്നും അതില്‍ സംഘടന ഒരു തരത്തിലും ഭാഗമായിട്ടില്ല എന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് അറിയിച്ചു.
ജോജു ജോര്‍ജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പിന്നാലെ ചില സിനിമ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ജോജുവിനൊപ്പം ഒരു ചര്‍ച്ചയ്ക്കും നിന്നിട്ടില്ല. അത് ജോജുവിന്റെ വ്യക്തിപരമായ തീരുമാനം ആണ്.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് താന്‍ ഒരു തരത്തിലും ഭാഗമായിട്ടില്ല എന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. വിഷയത്തില്‍ താന്‍ പ്രതിപക്ഷ നേതാവിന് കത്തും അയച്ചു. ഷൂട്ടിംഗ് സെറ്റിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജോജു വിഷയത്തില്‍ ബി ഉണ്ണികൃഷണനെതിരെ ഉയര്‍ന്ന പ്രതിഷേധം നിരാശാജനകമാണ് എന്ന് ഫെഫ്ക വ്യക്തമാക്കി. ഇതിനെതിരെ ഫെഫ്ക്ക പ്രമേയം പാസ്സാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും...
ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മലയാള സിനിമാ ലോകം തന്നെ എത്തിയിരുന്നു. മാധ്യമങ്ങളോട് പോലും പലരും സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇന്നസെന്റിനെ...
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...