Malayalam
‘ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം’; പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് റഹ്മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
‘ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം’; പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് റഹ്മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് റഹ്മാന്‍. 1983 ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മന്‍ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വീട്ടിലെ വളര്‍ത്തുപൂച്ചയുടെ ജന്മദിനം ആഘോഷിച്ച വിശേഷം പങ്കിടുകയാണ് റഹ്മാന്‍. ”ഇന്ന് സുഷിയുടെ ഒന്നാം ജന്മദിനം. ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തന്നവന്‍.
പൂച്ചയെന്നതിനേക്കാള്‍ ഒരു നായക്കുട്ടിയെ പോലെയാണവന്‍. എന്റെ വിളികളോട് അവന്‍ പ്രതികരിക്കുന്നു” എന്നും റഹ്മാന്‍ കുറിക്കുന്നു. റഹ്മാനൊപ്പം ഭാര്യ മെഹ്‌റുവും മക്കളായ റുഷ്ദയും അലീഷയും ചിത്രത്തിലുണ്ട്. മുന്‍പും തന്റെ വളര്‍ത്തുപൂച്ചകളുടെ വിശേഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ജീവിതത്തില്‍ എന്തെങ്കിലും സങ്കടമുണ്ടെങ്കില്‍ ഒരു പെറ്റിനെ വാങ്ങിക്കൂ. എല്ലാ സങ്കടങ്ങളും പമ്പ കടക്കും,’എന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിനിമയില്‍ സൗഹൃദങ്ങള്‍ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷൂട്ടിങ്ങില്ലാത്ത സമയത്ത് മെഹ്‌റുവിന്റെ സ്വീറ്റ് ഭര്‍ത്താവും റുഷ്ദയുടെയും അലീഷയുടെയും ഗ്രേറ്റ് ഡാഡിയുമാകുമെന്നും റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. എ.ആര്‍.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.
തമിഴില്‍ കൈനിറയെ ചിത്രങ്ങളാണ് റഹ്മാന്. വിശാല്‍ നായകനാവുന്ന ‘തുപ്പരിവാലന്‍ 2’, ജയം രവിയുടെ ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിലാണ് റഹ്മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വനി’ലും റഹ്മാന്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.