Connect with us

ലോകത്തെമ്പാടുമുള്ള ഡിസൈനര്‍മാര്‍ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന കനത്തവിലയുള്ള വസ്ത്രങ്ങളില്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നത് ഈ മലയാള നടന്റെ മകള്‍; താമസം അംബാനിയുടെ ആഢംബര ഗസ്റ്റ് ഹൗസില്‍

Malayalam

വസ്ത്രധാരണത്തില്‍ എപ്പോഴും തന്റേതായ പ്രത്യേകതകള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് നിത അംബാനി. ഇന്ത്യയിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ ഫാഷന്‍ ഡിസൈന്‍ര്‍മാരാണ് നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രമുഖ മലയാളി നടന്റെ മകളും ഉണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ കുഞ്ചന്റെ മകള്‍ സ്വാതിയാണ് നിത അംബാനിയുടെ പ്രിയപ്പെട്ട പേഴ്സണല്‍ സ്റ്റൈലിസ്റ്റ്. വരയ്ക്കാനുള്ള കുട്ടിക്കാലത്തെ വാസനയാണ് സ്വാതിയെ ഫാഷന്‍ ഡിസൈനിംഗ് ലോകത്തേക്ക് എത്തിച്ചത്. അതോടൊപ്പം മറ്റുള്ളവരെ സുന്ദരിയോ സുന്ദരനോ ആക്കുന്നതിലും സ്വാതി ഏറെ തല്‍പരയായിരുന്നു.

അങ്ങനെയാണ് പ്‌ളസ്ടുവിന് ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്നോളജിയില്‍ ചേരാന്‍ തീരുമാനിച്ചത്. കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം ഫെമിനയില്‍ ഫാഷന്‍ ഡിസൈനറായി ജോയിന്‍ ചെയ്തു.

ലോകത്തെമ്പാടുമുള്ള ഡിസൈനര്‍മാര്‍ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന കനത്തവിലയുള്ള വസ്ത്രങ്ങളില്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നത് സ്വാതിയാണ്. അതില്‍ തന്റെ ആശയങ്ങളും ചേര്‍ത്താകും സ്വാതി ഫൈനല്‍ ഡിസൈന്‍ തീരുമാനിക്കുക. മുംബയില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് സ്വാതിക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

More in Malayalam

Trending