general
എനിക്ക് പിന്നാലെ ഒരു പെണ്ണ് പിന്തുടരുന്നുണ്ട് എന്നാണ് കൈനോട്ടക്കാരന്‍ പറഞ്ഞത്, ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ലായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ അഭിമുഖം
എനിക്ക് പിന്നാലെ ഒരു പെണ്ണ് പിന്തുടരുന്നുണ്ട് എന്നാണ് കൈനോട്ടക്കാരന്‍ പറഞ്ഞത്, ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ലായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ അഭിമുഖം
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പ്രതിസന്ധി കാലത്തും ദിലീപിനാെപ്പം നില്‍ക്കുന്ന സുഹൃത്തുക്കള്‍ നിരവധിയാണ്. ലാല്‍ ജോസ്, നാദിര്‍ഷ തുടങ്ങി പണ്ട് മുതലേ ദിലീപുമായി സൗഹൃദമുള്ളവര്‍ ഇപ്പോഴും നടനൊപ്പമുണ്ട്. മുമ്പൊരിക്കല്‍ നാദിര്‍ഷയ്‌ക്കൊപ്പമുളള രസകരമായ സംഭവത്തെക്കുറിച്ച് നടന്‍ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
‘ഞാനും നാദിര്‍ഷയും കൂടി ആലുവ മണപ്പുറത്ത് പോയി. ഭയങ്കര ക്രൗഡാണ്. കണ്ണടയൊക്കെ വെച്ച് മുഖം മൂടിയാണ് പോയത്. കൈ നോട്ടക്കാരെ കണ്ടപ്പോള്‍ കൈ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. കൈ കൊടുത്തു. കലയുമായി വല്ല ബന്ധമുണ്ടോ, കലാകാരനാവാന്‍ വല്ല സാധ്യതയുണ്ടോയെന്ന് ചോദിച്ചു’.
‘ഏയ് എവിടെന്ന് എന്നാണ് കൈ നോട്ടക്കാരന്‍ പറഞ്ഞത്. പുളളി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, ഒരു പെണ്ണ് വിടാതെ പിന്തുടരുന്നെന്ന്. ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ല. ഇയാള്‍ പറയുന്നത് മുഴുവന്‍ തള്ളാണെന്ന് മനസിലായി’. പോവാന്‍ നേരമാണ് തങ്ങള്‍ മറച്ച് പിടിച്ച മുഖം കാണിച്ചതെന്നും അപ്പോള്‍ കൈ നോട്ടക്കാരന്‍ ആശ്ചര്യപ്പെട്ടെന്നും ദിലീപ് അന്ന് പറഞ്ഞു.
കരിയറില്‍ അന്നും ഗോസിപ്പ് കോളങ്ങളില്‍ ദിലീപിന്റെ വ്യക്തി ജീവിതം വിഷയമാവാറുണ്ട്. സിനിമാ ലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ദിലീപും നടി മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ മോചനം. ശേഷം കാവ്യയെ ആയിരുന്നു ദിലീപ് ജീവിത സഖിയാക്കിയത്.
എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
കൊച്ചിയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയത് ദിലീപ് ആയിരുന്നു. നിരവധി പേരാണ് ജനപ്രിയനെ കാണാനായി എത്തിയത്. ഈ വേദിയില്‍ നടത്തിയെ പ്രസംഗത്തിനിടെ നടിയെ ആക്രമിച്ച കേസിനെ കുറിച്ചം ദിലീപ് സംസാരിച്ചിരുന്നു. താനൊരു നിയമപോരാട്ടത്തിലാണ് എന്നാണ് ദിലീപ് കേസിനെ കുറിച്ച് തന്റെ പ്രസംഗത്തില്‍ പറയുന്നത്. ഇവിടെ ഞാനൊരു അതിഥിയാണ് എന്ന് എനിക്ക് തോന്നുന്നില്ല.
കാരണം, കിട്ടുന്ന സമയത്ത്, പറ്റാവുന്ന നേരത്ത് തൈക്കാട്ടപ്പനെ കാണാന്‍ വരുന്ന ഒരു ഭക്തനാണ് ഞാന്‍. ഞാന്‍ ജനിച്ചത് എടവനക്കാട്, വളര്‍ന്നത് ആലുവയില്‍, ഇപ്പോള്‍ ഇവിടേയും ഞാന്‍ താമസിക്കുന്നുണ്ട് തൈക്കാട്ടപ്പന്റെ മണ്ണില്‍. തൊട്ടപ്പുറത്ത് തന്നെയാണ് അമ്മയുടെ വീട്. വര്‍ഷങ്ങളായിട്ട് ഇതുവഴി പോകുമ്പോഴൊക്കെ ശിവരാത്രി മഹോത്സവ സമയത്ത് അവിടെ നിന്നൊക്കെ പല പ്രോഗ്രാമുകളും കുറച്ച് നേരം വീക്ഷിച്ച് പോകാറുണ്ട്. പക്ഷെ ഒരിക്കലും ഇവിടത്തെ ഒരു വേദിയില്‍ ഇരുന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടില്ല.
അതിന് അവസരം തന്നവരോടും നാട്ടുകാരോടും ക്ഷേത്ര ഭാരവാഹികളോടും എന്റെ നന്ദി അറിയിക്കുകയാണ്. ഈ കഴിഞ്ഞ 28 വര്‍ഷമായിട്ട് എന്റെ കഥാപാത്രങ്ങളിലൂടെ എന്നെ നേരിട്ട് കാണാത്ത നിങ്ങള്‍ ഒരുപാട് പേരുണ്ട്. ചിലര്‍ എന്നെ കണ്ടിട്ടുണ്ടാകും. ആ സ്‌നേഹത്തിന് മുന്‍പില്‍ ഓരോ നിമിഷവും ഞാന്‍ നിങ്ങളോട് മനസറിഞ്ഞ് നന്ദി പറയുകയാണ്. ഞാന്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് കുറച്ച് കാലമായിട്ട്. കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തിലായിരുന്നു.
ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്. ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും മുന്‍പില്‍ ഞാന്‍ തലകുനിക്കുകയാണ്. ഒരു കലാകാരനെ സംബന്ധിച്ച് അവരുടെ എനര്‍ജി എന്ന് പറയുന്നത് നിങ്ങളുടെ ഈ രണ്ട് കൈ കൂട്ടി കിട്ടുമ്പോള്‍ ഉള്ള അടിയില്ലേ. അതാണ്. അത് തരുന്ന എനര്‍ജി ഞങ്ങളെ പോലുള്ള കലാകാരന്‍മാര്‍ക്ക് വലിയ ശക്തിയാണ്. ഒരു വേദിയില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ചെറിയ കാര്യമല്ല എന്നും ദിലീപ് പറഞ്ഞിരുന്നു.