Connect with us

ചേച്ചി മരിച്ച് കിടക്കുന്ന സീനാണ് എടുക്കുന്നത്,എല്ലാവർക്കും അടുത്ത് പോകാന്‍ മടിയായിരുന്നു, അറപ്പും വെറുപ്പുമില്ലാതെ ആ അമ്മയെ കോരിയെടുക്കുകയായിരുന്നു മോഹൻലാൽ

Malayalam

വിയറ്റ്‌നാം കോളനിയിൽ മോഹന്‍ലാലിനോട് ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് നടി ശാന്തകുമാരി . ഒരു സ്വാകാര്യ ചാനലിലെ പരിപാടിയിലാണ് ശാന്തകുമാരി സംസാരിച്ചത്.

മോഹന്‍ലാലിനോട് സ്‌നേഹവും വാത്സല്യവുമൊക്കെ തോന്നിയതിനെ കുറിച്ചാണ് ശാന്തകുമാരി പറയുന്നത്. വിയറ്റ്നാം കോളനി സിനിമ ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഫിലോമിന ചേച്ചിയുടെ കാലിന് സുഖമില്ലായിരുന്നു. കാല് പഴുത്തിരിക്കുന്ന സമയമായിരുന്നു.

ആര്‍ക്കും അടുത്ത് പോകാന്‍ എന്തോ ഒരു മടിയായിരുന്നു. ആ സമയത്താണ് ചേച്ചി മരിച്ച് കിടക്കുന്ന സീന്‍ എടുക്കുന്നത്. ആ സീനില്‍ ലാല്‍ ഒരു അറപ്പും വെറുപ്പുമില്ലാതെ ആ അമ്മയെ കോരിയെടുത്ത് കൊണ്ടു വരുമ്പോഴാണ് തനിക്ക് ലാലിനോട് സ്നേഹവും വാത്സല്യവുമൊക്കെ തോന്നിയത് എന്നാണ് ശാന്തകുമാരി പറയുന്നത്.

തന്റെ മകളുടെ വിവാഹവും വീടിന്റെ പണിയുമെല്ലാം നടത്തിയത് മോഹന്‍ലാല്‍ ആണെന്നും ശാന്തകുമാരി തുറന്നു പറഞ്ഞിരുന്നു. തന്റെ രണ്ടാമത്തെ മകളുടെ വിവാഹം നടക്കാതെ പോകണ്ടതായിരുന്നു, എന്നാല്‍ തക്കസമയത്ത് മോഹന്‍ലാലിന്റെ സഹായം ലഭിച്ചതു കൊണ്ടാണ് അവള്‍ക്ക് ഒരു ജീവിതം ലഭിച്ചതെന്നാണ് താരം പറഞ്ഞത്.

More in Malayalam

Trending

Recent

To Top