Connect with us

മകള്‍ മീനാക്ഷി സിനിമയേലേയ്ക്ക്…!? നീണ്ട നാളത്തെ ആരാധകരുടെ സംശത്തിന് മറുപടിയുമായി ദിലീപ്

Malayalam

മകള്‍ മീനാക്ഷി സിനിമയേലേയ്ക്ക്…!? നീണ്ട നാളത്തെ ആരാധകരുടെ സംശത്തിന് മറുപടിയുമായി ദിലീപ്

മകള്‍ മീനാക്ഷി സിനിമയേലേയ്ക്ക്…!? നീണ്ട നാളത്തെ ആരാധകരുടെ സംശത്തിന് മറുപടിയുമായി ദിലീപ്

നിരവധി ആരാധകരുള്ള നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

ദിലീപിനൊപ്പം തന്നെ അദ്ദേഹത്തിന്റെ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. മീനാക്ഷി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം. 21കാരിയായ മീനാക്ഷി മെഡിസിന് പഠിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റിയാണ് താരപുത്രി. ഇപ്പോള്‍ തന്നെ വലിയ ഫാന്‍ ഫോളോയിങ് മീനാക്ഷിക്കുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിക്കുന്നത്. ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്ത് തുടങ്ങിയത്. ദിലീപ്-മഞ്ജുവാര്യര്‍ ദമ്പതികളുടെ മകളായി ജനിച്ചപ്പോള്‍ മുതല്‍ മീനാക്ഷി താരമാണ്. ഇപ്പോഴിതാ മീനാക്ഷിയുടെ സിനിമ പ്രവേശനം എന്നാണെന്നുള്ള ഏറെ കാലമായുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്.

മീനാക്ഷി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഭാവിയില്‍ എന്ത് എന്നത് പറയാന്‍ കഴിയുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്. ഇതിനു പിന്നാലെ എല്ലാം മകളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുന്ന അച്ഛനും മകള്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്. കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങളും മീനാക്ഷി പലപ്പോഴായി സോഷ്യല്‍ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസിച്ച് മീനാക്ഷി പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യമാധവനുമായി അടുത്ത ബന്ധമാണ് മീനാക്ഷിക്ക്. ഉറ്റ സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നതെന്ന് പുറത്തെത്തിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. കാവ്യയുടെ പിറന്നാളിന് കാവ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു’വെന്നാണ് മീനാക്ഷി കുറിച്ചത്.

മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ തിളങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുത്തന്‍ കൂപ്പറില്‍ കൊച്ചിയിലൂടെ സവാരി നടത്തിയ ദിലീപ് കാവ്യ വീഡിയോ വൈറലായിരുന്നു. ചുവപ്പും കറുപ്പം കലര്‍ന്ന മിനി കൂപ്പറാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നത് ദിലീപ് തന്നെയാണ്. തൊട്ടപ്പുറത്തെ സീറ്റില്‍ കൂളിങ് ഗ്ലാസ് ധരിച്ച് മഹാലക്ഷ്മിയേയും മടിയിലിരുത്തി കാവ്യയും ദിലീപിനൊപ്പം ഉണ്ട്. എന്നാല്‍ മീനാക്ഷിയെ കാണാനില്ല. ദിലീപിന്റെ ദുബായ് സന്ദര്‍ശന യാത്രയിലും മീനാക്ഷി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ വീഡിയോയ്ക്ക് താഴെയും മീനാക്ഷി എവിടെ എന്ന് തിരക്കിയുള്ള പതിവ് ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമവുമല്ല, മീനാക്ഷി ഔട്ട് ആയോ എന്നു ചോദിച്ചും വിമര്‍ശകര്‍ എത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top