Malayalam
വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ ജാനിക്കുട്ടി എത്തി ! ഹൃദയം നുറുങ്ങുന്ന ആ കാഴ്ച!
വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ ജാനിക്കുട്ടി എത്തി ! ഹൃദയം നുറുങ്ങുന്ന ആ കാഴ്ച!
നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും മിനിസ്ക്രിൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. സിനിമ വിശേഷങ്ങളും തങ്ങളുടെ മറ്റ് വിശേഷങ്ങളും യൂട്യൂബ് ചാനലിൽ പങ്കുവെക്കാരുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
അടുത്തിടെ മനോജ് കുമാറിന് അപ്രതീക്ഷിതമായി വന്ന അസുഖത്തിന്റെ ഞെട്ടലില്‍ ആയിരുന്നു ആരാധകര്‍. മുഖത്തിന്റെ ഒരു വശം കോടി പോയെന്നും ചികിത്സയിലാണെന്നും പറഞ്ഞ് മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളുപ്പെടുത്തുകയായിരുന്നു. പിന്നീട് തൊണ്ണൂറ് ശതമാനം വരെ ശരിയായെന്നും താരം വ്യക്തമാക്കിയിരുന്നു.
തന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞ് ഒത്തിരി പേര്‍ വിളിച്ചെന്നും പലരും സങ്കടത്തിലാണെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവരം അറിഞ്ഞ് സങ്കടപ്പെട്ട് കൊണ്ട് തന്റെ മാനസപുത്രി കാണാന്‍ വന്നതിന്റെ സന്തോഷത്തിലാണ് താരം. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തന്നെ മനോജ് അച്ഛാ എന്ന് വിളിക്കുന്ന മകളെ കുറിച്ചുള്ള വിശേഷങ്ങള്‍ മനോജ് പങ്കുവച്ചത്.
തന്റെ യൂട്യൂബ് ചാനലിലെ നൂറാമത്തെ വീഡിയോയുമായി ലൈവില്‍ വരണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ നടന്നത് മറ്റൊരു കാര്യമാണ് എന്നു പറഞ്ഞു കൊണ്ടാണ് മനോജ് വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. ഇവിടെ ജീവിതത്തില്‍ ഒത്തിരി ഇഷ്ടമുള്ള എന്റെ മോള്‍ എന്നെ കാണാന്‍ എത്തിയിരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും സുപരിചിതയാണ്. മഞ്ഞുരുകുംകാലം സീരിയലിലെ ജാനിക്കുട്ടിയാണ് മനോജിനെ കാണാന്‍ എത്തിയ ആ മോള്‍. ഇപ്പോള്‍ അവള്‍ വലുതായി പോയി. ഇപ്പോള്‍ 11 വയസായി. ആറാം ക്ലാസില്‍ പഠിക്കുകയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു നിരഞ്ജന മനോജിനെ കാണാന്‍ എത്തിയത്.
കണ്ണൂര്‍ സ്വദേശിനിയായ നിരഞ്ജനയുടെ മാതാപിതാക്കള്‍ അധ്യാപകരാണ്, മകളുടെ പിന്നാലെ നടന്ന് അവരുടെ ജോലി വരെ കളഞ്ഞിരുന്നു. സീരിയലില്‍ രണ്ടാമത്തെ ജാനിക്കുട്ടി ആയിട്ടാണ് നിരഞ്ജന എത്തിയത്. ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് ഈ ജാനിക്കുട്ടിയാണ്. ഞങ്ങള്‍ തമ്മിലുള്ള രംഗങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. സീരിയലിലെ പല ഓര്‍മ്മകളും മനോജും നിരഞ്ജനയും പങ്കുവെച്ചിരുന്നു. മനോജച്ഛന്‍ എന്നാണ് നിരഞ്ജന എന്നെ വിളിക്കുന്നത്. എന്നെ ലോകത്ത് അങ്ങനെ വിളിക്കുന്ന ഏക വ്യക്തി ഇവളാണ്. ഒരു മോനെ ഉള്ളുവെങ്കിലും ഇവളെന്റെ മാനസപുത്രിയാണെന്നും മനോജ് പറയുന്നു. മനോജിന് വയ്യെന്ന് അറിഞ്ഞപ്പോള്‍ നിരഞ്ജന മൂഡൗട്ടായിരുന്നു.
പലരും മനോജിനെ കുറിച്ചറിഞ്ഞ് ടെൻഷനിലായെന്ന് ബീന പറയുന്നു. ഇപ്പോള്‍ തൊണ്ണൂറ്റിയെട്ട് ശതമാനത്തോളം തന്റെ അസുഖം ഭേദമായി എന്ന് മനോജും ഭാര്യ ബീന ആന്റണിയും പറയുന്നു.
പരിചയമില്ലാത്തവര്‍ പോലും ആ വീഡിയോ കണ്ട് സങ്കടപ്പെട്ട് മെസ്സേജ് അയച്ചിരുന്നു. ഇപ്പോള്‍ അസുഖം വന്നിട്ട് ഒരു മാസമായി. എങ്കിലും തൊണ്ണൂറ്റിയെട്ട് ശതമാനത്തോളം ശരിയായി. ഇനിയൊരു രണ്ട് ശതമാനം കൂടിയെ ബാക്കി ഉള്ളു എന്നാണ് ബീന ആന്റണിയും മനോജും പറയുന്നത്. അതേ സമയം വലിയ ടെന്‍ഷനോടെയാണ് മനോജേട്ടന്റെ വീട്ടിലേക്ക് വന്നത് എന്നാണ് നിരഞ്ജനയുടെ അച്ഛന്‍ പറഞ്ഞത്.ഇവിടെ വന്നതിന് ശേഷമാണ് ആ ടെന്‍ഷനൊക്കെ മാറിയത്. രണ്ടു, മൂന്ന് വര്‍ഷം ഒരു കുടുംബം പോലെ കഴിഞ്ഞവരാണ് ഞങ്ങള്‍. എന്റെ മൂത്ത സഹോദരനാണ് അദ്ദേഹം. ആ ബന്ധം അന്നും ഇന്നും നിലനിര്‍ത്തുകയാണ്. ജീവിതകാലം മുഴുവനും ഈ ബന്ധം തുടരുമെന്നും നിരഞ്ജനയുടെ അച്ഛന്‍ പറയുന്നു. മകള്‍ക്ക് അഭിനയിക്കാന്‍ സാധിച്ചതിന് ജോയ്സി സാറിനോടാണ് നന്ദി പറയാനുള്ളത് എന്നായിരുന്നു നിരഞ്ജനയുടെ അമ്മ പറഞ്ഞത്. ഭയങ്കര വികൃതിയായിരുന്നു ഇവള്‍. ഷൂട്ടിങ്ങിന്റെ സമയത്ത് പറഞ്ഞതൊന്നും കേള്‍ക്കാതെ വന്നതോടെ അവളെ ഒഴിവാക്കാം എന്ന് വരെ തീരുമാനിച്ചതിനെ കുറിച്ചും മനോജ് പറഞ്ഞു.
എന്നാല്‍ ക്യാമറമാന്‍ കൃഷ്ണ കുമാര്‍ പറഞ്ഞിട്ടാണ് പിന്നീട് അഭിനയിച്ച് തുടങ്ങിയത്. ഇവള്‍ വലിയൊരു നടിയാകുമെന്ന് അന്ന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു എന്നും മനോജ് പറയുന്നു. അതേ സമയം വിജയരാഘവന്‍ എന്ന അച്ഛനും ജാനിക്കുട്ടി എന്ന മോളും എല്ലാവരുടെയും ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഓരോ ദിവസവും കരഞ്ഞു കൊണ്ട്, ശ്വാസം അടക്കിപ്പിടിച്ച് കണ്ട ഒരേയൊരു സീരിയല്‍ ആയിരുന്നു മഞ്ഞുരുകും കാലം. ഇന്നും കാണുന്നു.എന്ന് തുടങ്ങി നിരവധി കമന്റുകളാണ് മനോജിനും നിരഞ്ജനയ്ക്കും ലഭിക്കുന്നത് കമ്മന്റുകൾ .