Connect with us

നിരവധിപ്പേരാണ് പദ്ധതിയോട് സഹകരിച്ചത്, സന്മനസ്സുള്ളവര്‍ക്ക് ഇനിയും മുന്നോട്ടു വരാം; ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

Malayalam

നിര്‍ധന വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. നിരവധിപ്പേരാണ് പദ്ധതിയോട് സഹകരിച്ചതെന്നും ഇനിയും സന്മനസ്സുള്ളവര്‍ക്ക് മുന്നോട്ടു വരാമെന്നും അദ്ദേഹം പറയുന്നു. ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ ”വിദ്യാമൃതം” പദ്ധതിക്ക് സമൂഹത്തില്‍ നിന്ന് വളരെ മികച്ച സഹകരണമാണ് ലഭിച്ചത്, ഉപയോഗ യുക്തമായ നിരവധി പഴയ ഫോണുകള്‍ ലഭിച്ചു.

ഫോണുകള്‍ തന്ന് സഹായിച്ച സുമനസ്സുകളോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ പഴയതിന് പകരം ”പുതു പുത്തന്‍ ‘ സ്മാര്‍ട്ട് ഫോണുകള്‍ തന്ന് പദ്ധതിയോടു സഹകരിക്കാന്‍ നിരവധി പേരാണ് മുന്നോട്ട് വന്നത്! 250 പുത്തന്‍ ഫോണുകള്‍ സംഭാവന ചെയ്ത സി പി സാലിഹ് (പ്രവാസി വ്യവസായി, ദുബായ് ), നൂറ്റി അന്‍പതോളം ഫോണുകള്‍ തന്ന കല്ല്യാണ്‍ ജുവല്ലേഴ്സ് സാരഥി ശ്രീ കല്യാണ രാമന്‍, നൂറില്‍ പരം ഫോണുകള്‍ നല്‍കിയ തിരുവനന്തപുരം നിംസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ട്ടര്‍ ശ്രീ ഫൈസല്‍ ഖാന്‍ എന്നിവരോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

ഒപ്പം കൂടുതല്‍ പുത്തന്‍ ഫോണുകള്‍ നല്‍കിയ എറണാകുളം മൊബൈല്‍ കിങ് ഉടമ ശ്രീ ഫയാസ് , തിരുവനന്തപുരം താജ് വിവന്ത മാനേജ്മെന്റ് , കൊട്ടാരക്കര എംജിഎം ഗ്രൂപ്പ് , കോട്ടയം ക്യു ആര്‍ എസ് മാനേജ്മെന്റ് , കോയമ്പത്തൂര്‍ പവിഴം ജ്വല്ലറി , പാമ്പാടി അഡോള്‍ഫ് ഗ്ലാസ് എന്നിവരോടുള്ള പ്രത്യേക സ്‌നേഹവും അറിയിക്കുന്നു. ഫോണിനയുള്ള അപേക്ഷകള്‍ നിരവധി ആണ്. സന്മനസ്സുള്ളവര്‍ക്ക് ഇനിയും മുന്നോട്ട് വരാം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍. എല്ലാവര്‍ക്കും എന്റെ ഈദ് ആശംസകള്‍.

More in Malayalam

Trending

Recent

To Top