Connect with us

ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ, ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും നിനക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്നാണ് മമ്മൂക്ക ചോദിച്ചത്; തുറന്ന് പറഞ്ഞ് ബിബിന്‍ ജോര്‍ജ്ജ്

Malayalam

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ബിബിന്‍ ജോര്‍ജ്ജ്. മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തില്‍ മുരുകനെന്ന കഥാപാത്രമായി താരം തിളങ്ങിയിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്ജ്.

മമ്മൂക്കയുടെ എഴുപതം പിറന്നാളിന് ഞാന്‍ അദ്ദേഹത്തിന് ഒരു പേഴ്‌സണല്‍ മെസേജ് അയക്കുകയാണ് ചെയ്തത്. മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരത്തില്ല എന്ന്. ഇപ്പോ മമ്മൂക്ക വിചാരിക്കുന്നുണ്ടാവും അവന് ഞാന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, അവന് എനിക്ക് എന്തിനാവും നന്ദി പറയുന്നത് എന്ന്.

എന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് എന്റെ കാലിന്റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂക്കയാണ്. ഷൈലോക്ക് സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക എന്നോട് ഇക്കാര്യം ചോദിച്ചത്. ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ.

ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും നിനക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്ന് മമ്മൂക്ക പറഞ്ഞു, എന്ന് ബിബിന്‍ പറയുന്നു. മമ്മൂക്കയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് എപ്പോഴും പലരും ചോദിക്കാറുണ്ട്. എന്നാല്‍ രഹസ്യം ഇത്രയേയുളളൂ അദ്ദേഹത്തിന്റെ ഹൃദയം അത്ര നല്ലതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top