മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മൂട്ടി സുബ്രന്’ എന്നയാള്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുബ്രന്റെ നിര്യാണത്തില്‍ മമ്മൂട്ടിയും ദുഖം അറിയിച്ചിരുന്നു. ”വര്‍ഷങ്ങളായി അറിയുന്ന സുബ്രന് വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മൂട്ടി സുബ്രന്” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍” എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. അവിടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വച്ച് നിത്യേന വിളക്ക് കൊളുത്തിയിരുന്നു.
മമ്മൂട്ടിയോടുള്ള ആരാധനയെ തുടര്‍ന്ന് ഒരു വടക്കന്‍ വീരഗാഥ നൂറോളം തവണ കണ്ടയാളാണ് സുബ്രന്. അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും സുബ്രന് മുമ്പ് പറഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കണം എന്ന ആഗ്രഹത്തിനായി പണം കണ്ടെത്താന്‍ ലോട്ടറിയെടുപ്പ് സ്ഥിരമാക്കിയിരുന്നു.
ലക്ഷങ്ങളാണ് ഇത്തരത്തില്‍ ലോട്ടറി ടിക്കറ്റ് എടുക്കാനായി ഇയാള്‍ ചിലവാക്കിയിരുന്നത്. ഒരിക്കല്‍ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ സിനിമ നിര്‍മ്മിക്കാനായി പരിശ്രമിച്ചെങ്കിലും ചിത്രം പാതിവഴിയില്‍ നിന്നുപോയി. മമ്മൂട്ടിയെ കാണാനായി അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലും പോകുന്നത് പതിവായിരുന്നു.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...